
സൈക്ലിംഗ് (Cycling) ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനം. സൈക്ലിംഗ് വൈകുന്നേരങ്ങളിൽ ചെയ്യുന്നതാണ് നല്ലത് - 30 മുതൽ 60 മിനിറ്റ് വരെ സെെക്കിൾ ചവിട്ടുന്നത് ആഴത്തിലുള്ള ഉറക്കം ലഭിക്കാൻ സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു. സ്ലീപ്പ് മെഡിസിൻ റിവ്യൂസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
ഉറക്കസമയം മുമ്പുള്ള മണിക്കൂറുകളിൽ തീവ്രമായ വ്യായാമം ചെറുപ്പക്കാരെയും മധ്യവയസ്കരെയും എങ്ങനെ ബാധിക്കുന്നു എന്ന് നിർണ്ണയിക്കാൻ ഗവേഷകർ 15 പഠനങ്ങൾ പരിശോധിച്ചു. സമയത്തെ അടിസ്ഥാനമാക്കി ഡാറ്റ വേർതിരിച്ചുകൊണ്ട് ഉറക്കത്തിന് രണ്ട് മണിക്കൂറിൽ കൂടുതൽ രണ്ട് മണിക്കൂറിൽ താഴെ, രണ്ട് മണിക്കൂറോളം വ്യായാമത്തിന്റെ ഫലങ്ങൾ അവർ വിലയിരുത്തി.
ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അവസാനിക്കുന്ന വ്യായാമം ആളുകളെ വേഗത്തിൽ ഉറങ്ങാനും ആഴത്തിലുള്ള ഉറക്കം ലഭിക്കാനും സഹായിച്ചതായി കോൺകോർഡിയ യൂണിവേഴ്സിറ്റിയുടെ പെർഫോം സ്ലീപ്പ് ലാബിലെ റിസർച്ച് അസോസിയേറ്റ് ആയ മെലോഡീ മൊഗ്രാസ് പറഞ്ഞു. സൈക്ലിംഗ് പോലുള്ള വ്യായാമങ്ങൾ ഉറക്കം ലഭിക്കാൻ ഏറെ സഹായകരമാണെന്ന് പഠനത്തിൽ കണ്ടെത്തി.
Read more അറിയാം സെെക്കിൾ ചവിട്ടിയാലുള്ള ആരോഗ്യഗുണങ്ങൾ
സെെക്കിൾ ചവിട്ടുന്നത് നല്ല ഉറക്കം ലഭിക്കാൻ മാത്രമല്ല ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പതിവ് വ്യായാമമെന്ന നിലയിൽ സൈക്ലിംഗ് ചെയ്യുന്നത് രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് മെഡിക്കൽ ന്യൂസ് ടുഡേ.കോം പറയുന്നു. സമ്മർദ്ദം, വിഷാദം, അല്ലെങ്കിൽ ഉത്കണ്ഠ എന്നിവ ലഘൂകരിക്കുന്നതിന് സെെക്ലിംഗ് സഹായകമാകും. ശാരീരിക ക്ഷേമം മെച്ചപ്പെടുത്തുന്നതിനിടയിൽ സമ്മർദ്ദത്തെ മറികടക്കാൻ സഹായിക്കുന്ന നല്ലൊരു വ്യായാമമാണ് സൈക്ലിംഗ്.
Read more എത്ര ശ്രമിച്ചിട്ടും വണ്ണം കുറയുന്നില്ലേ? ഈ ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടോ?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam