Health Tips : പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണമറിയാം

Published : Oct 11, 2023, 08:13 AM ISTUpdated : Oct 11, 2023, 08:14 AM IST
Health Tips :  പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണമറിയാം

Synopsis

പ്രോട്ടീൻ കുറഞ്ഞാൽ അത് ശരീരത്തിൽ ഹോർമോൺ അസന്തുലിതാവസ്ഥ, പേശികൾക്ക് പ്രശ്നങ്ങൾ, ചർമ്മ പ്രശ്നങ്ങൾ, വിളർച്ച തുടങ്ങിയ പ്രശ്നങ്ങൾക്കൊക്കെ കാരണമാകും. 

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ആരോ​ഗ്യത്തിന് നല്ലതാണെന്ന് നമ്മുക്കറിയാം. പ്രോട്ടീൻ വളരെ അത്യാവശ്യമായ ഒരു മാക്രോ ന്യൂട്രിയന്റാണ്. പ്രോട്ടീൻ നമ്മുടെ എല്ലുകളെ ശക്തമാക്കുന്നതിന് സഹായിക്കുന്നു. ഭക്ഷണത്തിൽ കൂടുതൽ പ്രോട്ടീൻ ഉൾപ്പെടുത്തുന്നതിന് മറ്റ് നിരവധി ഗുണങ്ങളുണ്ട്.

കാർബോഹൈഡ്രേറ്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. മനുഷ്യശരീരത്തിൽ പ്രോട്ടീൻ നിരവധി പ്രധാന പങ്ക് വഹിക്കുന്നു.  പ്രോട്ടീൻ കുറഞ്ഞാൽ അത് ശരീരത്തിൽ ഹോർമോൺ അസന്തുലിതാവസ്ഥ, പേശികൾക്ക് പ്രശ്നങ്ങൾ, ചർമ്മ പ്രശ്നങ്ങൾ, വിളർച്ച തുടങ്ങിയ പ്രശ്നങ്ങൾക്കൊക്കെ കാരണമാകും. 

ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണത്തിന്റെ ഉപയോ​ഗം...

വിശപ്പ് കുറയ്ക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
പേശികളെ ശക്തിയാക്കുന്നു.
എല്ലുകളെ ബലപ്പെടുത്തുന്നു.
രക്തസമ്മർദ്ദം കുറയ്ക്കുന്നു.

ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം...

ഒന്ന്...

കോഴിയിറച്ചി, താറാവ് എന്നിവയിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. 100 ഗ്രാം ഇറച്ചിയിൽ 20 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

രണ്ട്...

പശു, എരുമ, ആട് തുടങ്ങിയ മൃഗങ്ങളിൽ നിന്നുള്ള പാൽ സാധാരണമാണ്. പ്രോബയോട്ടിക്സ് അടങ്ങിയ തൈര്, മോര്, ഗ്രീക്ക് യോഗർട്ട് എന്നിവയും ആരോഗ്യകരമാണ്.

മൂന്ന്...

കിഡ്‌നി ബീൻസ്, ചെറുപയർ തുടങ്ങിയവ ഉൾപ്പെട്ട പയർവർഗ്ഗങ്ങളും പരിപ്പും എല്ലാം ആഹാരത്തിൽ ഉൾപ്പെടുത്താം. ബീൻസ്, പയർ, കടല എന്നിവ നാരുകളും പ്രോട്ടീനും കൂടുതലുള്ള പയർവർഗ്ഗങ്ങളുടെ ഉദാഹരണങ്ങളാണ്.

നാല്...

നിലക്കടല, പീനട്ട് ബട്ടർ, ബദാം അല്ലെങ്കിൽ ബദാം പൊടി, വാൾനട്ട്, പിസ്ത, കശുവണ്ടി, ഹേസൽനട്ട്‌സ് എന്നിവ സ്ഥിരമായി ഉപയോഗിക്കുന്ന ചില നട്ട്സുകളാണ്. ഇവ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. 

അഞ്ച്...

പ്രോട്ടീന്റെ മികച്ച ഉറവിടമാണ് പനീർ. അതിൽ കാർബോഹൈഡ്രേറ്റുകളും കുറവാണ്. പനീറിൽ കാൽസ്യം കൂടുതലുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

ചര്‍മ്മത്തിലെ സ്‌ട്രെച്ച് മാര്‍ക്ക് മാറാന്‍ കറ്റാർവാഴ ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

 

PREV
click me!

Recommended Stories

Health Tips: വിറ്റാമിന്‍ 'എ'യുടെ കുറവ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ തിരിച്ചറിയാം
കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍