ടിവി കണ്ട് കൊണ്ട് ഉറങ്ങുന്ന ശീലമുണ്ടോ; പഠനം പറയുന്നത്

By Web TeamFirst Published Jun 15, 2019, 3:36 PM IST
Highlights

ടിവി കണ്ട് കൊണ്ട് ഉറങ്ങിയാൽ ശരീരഭാരം കൂടാമെന്ന് പഠനം. ബെഡ്റൂമിലെ കൃത്രിമവെളിച്ചവും ഉറക്കവും ഭാരം വര്‍ധിപ്പിക്കുന്നതും തമ്മിൽ ബന്ധമുണ്ടെന്ന് ജാമ ഇന്റര്‍നാഷനല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 43,733 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ.

ടിവി കണ്ട് കൊണ്ട് ഉറങ്ങി പോകുന്ന എത്രയോ പേരുണ്ട്. ടിവി കണ്ട് കൊണ്ട് ഉറങ്ങിയാൽ ശരീരഭാരം കൂടാമെന്ന് പഠനം. ബെഡ്റൂമിലെ കൃത്രിമവെളിച്ചവും ഉറക്കവും ഭാരം വര്‍ധിപ്പിക്കുന്നതും തമ്മിൽ ബന്ധമുണ്ടെന്ന് ജാമ ഇന്റര്‍നാഷനല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 43,733 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ.

 വെളിച്ചം ഇല്ലാത്ത അവസ്ഥ, റൂമിനുള്ളില്‍ ചെറിയ വെളിച്ചം ഉള്ള അവസ്ഥ, മുറിക്കു പുറത്തുള്ള വെളിച്ചം, ടിവിയില്‍ നിന്നോ മുറിക്കുള്ളിലെ ലൈറ്റില്‍ നിന്നോ ഉള്ള വെളിച്ചം. ഇങ്ങനെ ഒരു മുറിയിലെ വെളിച്ചത്തെ നാലായി തരം തിരിച്ചിട്ടുണ്ട് . എന്നാല്‍ ഇവിടെ ടിവിയുടെ വെളിച്ചത്തില്‍ ഉറങ്ങുന്ന സ്ത്രീകളെ പഠിച്ചതില്‍ നിന്ന് അവരില്‍ 17% ആളുകള്‍ക്കും അഞ്ചു കിലോ വരെ ഭാരം വര്‍ധിച്ചതായി കണ്ടെത്തിയെന്ന് ​ഗവേഷകർ പറയുന്നു. 

 22% ആളുകള്‍ക്ക് അമിതവണ്ണമുണ്ടായതായി പ്രൊഫസർ ഡേൽ സാൻഡ്ലർ പറയുന്നു. ടിവി കാണുമ്പോൾ ഉറങ്ങി പോകാറുണ്ട്. എന്നാൽ, ആഴത്തിലുള്ള ഉറക്കമാണ് ലഭിക്കുന്നതെന്ന് പറയാനാകില്ല. ഇതാണ് ശരീരഭാരം വർധിപ്പിക്കാൻ കാരണമാകുന്നതെന്ന് അദ്ദേഹം പറയുന്നു. ലെെറ്റിട്ടുള്ള ഉറക്കം പൊതുവേ ആരോ​ഗ്യത്തിന് നലതല്ലെന്ന് ഈ പഠനത്തിനു നേതൃത്വം നല്‍കിയ യോൻഗ് മൂണ്‍ പാര്‍ക്ക് പറയുന്നു.


 

click me!