പ്രാതലിൽ ബ്രൗൺ ബ്രെഡ് കഴിക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞോളൂ

Published : Jan 13, 2024, 01:50 PM IST
പ്രാതലിൽ ബ്രൗൺ ബ്രെഡ് കഴിക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞോളൂ

Synopsis

ബ്രൗൺ ബ്രെഡിൽ അടങ്ങിയ ധാന്യങ്ങൾ സ്ട്രോക്ക് സാധ്യത കുറയ്ക്കും. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ കെ, ഫൈബർ തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാലാണിത്.  

പ്രഭാതഭക്ഷണത്തിലും അല്ലാതെയും ബ്രെഡ് കഴിക്കാറുണ്ട്. വെെറ്റ് ബ്രഡാകും കൂടുതൽ പേരും കഴിക്കുന്നത്. വൈറ്റ് ബ്രഡിൽ കാർബോഹൈഡ്രേറ്റ് ധാരാളമുണ്ട്. എന്നാൽ നാരുകൾ വളരെ കുറവും. ഇനി മുതൽ പ്രാതലിൽ ബ്രൗൺ ബ്രെഡ് ഉൾപ്പെടുത്താൻ ശ്രമിക്കുന്നത്. 

ബ്രൗൺ ബ്രെഡ് എന്നത് സാധാരണ ഗോതമ്പ് മാവ് കൊണ്ട് ഉണ്ടാക്കുന്ന ബ്രെഡാണ്. കൂടുതൽ പോഷകങ്ങളും നാരുകളും അടങ്ങിയ ഗോതമ്പ് മാവ് കൊണ്ടാണ് ബ്രൗൺ ബ്രെഡ് നിർമ്മിക്കുന്നത്. ബ്രൗൺ ബ്രെഡിൽ അടങ്ങിയ ധാന്യങ്ങൾ സ്ട്രോക്ക് സാധ്യത കുറയ്ക്കും. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ കെ, ഫൈബർ തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാലാണിത്.

ധാരാളം വിറ്റാമിനുകൾ ബ്രൗൺ ബ്രെഡിലൂടെ ലഭിക്കും. വിറ്റാമിൻ ഇ, ബി തുടങ്ങിയവ എന്നിവ ബ്രൗൺ ബ്രെഡിലൂടെ ലഭിക്കും. ഫൈബർ ധാരാളം അടങ്ങിയതിനാൽ വയർ നിറഞ്ഞ തോന്നലുണ്ടാക്കും. ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് ബ്രൗൺ ബ്രെഡ് കഴിക്കാം.

ഒരു ബ്രൗൺ ബ്രെ‍ഡിൽ 80 കലോറിയാണ് അടങ്ങിയിട്ടുള്ളത്. മലബന്ധം തടയാൻ ബ്രൗൺ ബ്രെ‍ഡ് സഹായിക്കും.
നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കുന്നു. 
ഗ്ലൂക്കോസിന്റെ ആഗിരണത്തെ മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നാരുകൾ സഹായിക്കുന്നു. അതിനാൽ, പ്രമേഹരോഗികൾക്കും ഇത് ഉപയോഗപ്രദമാണ്.

ബ്രൗൺ ബ്രെഡിൽ കാണപ്പെടുന്ന പ്രോട്ടീൻ പേശികൾ ഉൾപ്പെടെയുള്ള ടിഷ്യൂകളുടെ നിർമ്മാണത്തിനും  ആവശ്യമാണ്. രോഗപ്രതിരോധ പ്രവർത്തനം, എൻസൈം ഉൽപ്പാദനം, ഹോർമോൺ സിന്തസിസ് എന്നിവയിലും ഇത് ഒരു പങ്കു വഹിക്കുന്നു. ബ്രൗൺ ബ്രെഡിൽ കാണപ്പെടുന്ന ഒരു പ്രധാന ധാതുവാണ് ഇരുമ്പ്. രക്തത്തിൽ ഓക്സിജൻ കൊണ്ടുപോകുന്നതിന് സഹായിക്കുന്ന ഹീമോഗ്ലോബിന്റെ രൂപീകരണത്തിന് ഇത് ആവശ്യമാണ്.

ബ്രൗൺ ബ്രെഡ് വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. പാക്കിങ്ങിൽ ചേർത്ത ചേരുവകളിൽ മൈദയുണ്ടോ എന്ന് ശ്രദ്ധിക്കുക. മാത്രമല്ല, whole wheat flour (തവിടു കളയാത്ത ഗോതമ്പ്) ഉള്ള ബ്രൗൺ നോക്കി വാങ്ങുക. 

പാവയ്ക്ക കഴിക്കുന്നത് ശീലമാക്കൂ, ഈ രോ​ഗങ്ങളെ അകറ്റി നിർത്തും

 

PREV
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ