മൗത്ത് വാഷ് ഉപയോ​ഗിക്കുന്നത് കൊവിഡിൽ നിന്ന് സംരക്ഷിക്കുമോ? പഠനം പറയുന്നത്

Web Desk   | Asianet News
Published : Oct 07, 2021, 07:52 PM ISTUpdated : Oct 07, 2021, 08:30 PM IST
മൗത്ത് വാഷ് ഉപയോ​ഗിക്കുന്നത് കൊവിഡിൽ നിന്ന് സംരക്ഷിക്കുമോ? പഠനം പറയുന്നത്

Synopsis

മൗത്ത് വാഷ് ഉപയോഗിച്ച് വായും തൊണ്ടയും കഴുകുന്നതിലൂടെ വൈറസിനെ നശിപ്പിച്ച് രോഗം പടരുന്നത് തടയാനാവുമെന്നും പഠനത്തിൽ പറയുന്നു. 

ദിവസവും മൗത്ത് വാഷ് (Mouth wash) ഉപയോ​ഗിച്ച് വായ കഴുകുന്നത് കൊവിഡിൽ (covid 19) നിന്ന് സംരക്ഷിച്ചേക്കുമെന്ന് പഠനം. മൗത്ത് വാഷ് ഉപയോഗിക്കുന്നത് കൊവിഡ് അണുബാധയുടെ തീവ്രത കുറയ്ക്കാൻ കഴിയുമെന്ന് പഠനത്തിൽ പറയുന്നു. കെയ്റോ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ പഠനം നടത്തുകയായിരുന്നു.

വായയുടെ ശുചിത്വവും അവരുടെ ലക്ഷണങ്ങളുടെ തീവ്രതയെ കുറിച്ച് പരിശോധിച്ചു. വായ എപ്പോഴും ശുചിത്വത്തോടെ സൂക്ഷിക്കുന്ന ആളുകൾക്ക് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും പഠനത്തിന് നേതൃത്വം നൽകിയ ഡോ. അഹമ്മദ് മുസ്തഫ ബസൂനി പറഞ്ഞു. 

അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി മിഡിൽ ഈസ്റ്റ് 2021 ലെ ഒരു യോഗത്തിൽ പഠനം അവതരിപ്പിച്ചിട്ടുണ്ട്. കൊവിഡ് വൈറസുകൾ ശ്വാസകോശത്തിൽ എത്തുന്നതിനുമുമ്പ് തൊണ്ടയിൽ എത്തുകയും അവിടെ ഏറെദിവസം നിലനിൽക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.

മൗത്ത് വാഷ് ഉപയോഗിച്ച് വായും തൊണ്ടയും കഴുകുന്നതിലൂടെ വൈറസിനെ നശിപ്പിച്ച് രോഗം പടരുന്നത് തടയാനാവുമെന്നും പഠനത്തിൽ പറയുന്നു. കൊവിഡിന്റെ തീവ്രത തടയുന്നതിനോ കുറയ്ക്കുന്നതിനോ ഉള്ള വായയുടെ ശുചിത്വവും പ്രധാനപ്പെട്ടതാണെന്നും ഡോ. അഹമ്മദ് ചൂണ്ടിക്കാട്ടുന്നു. 

ലോകത്തിലെ ആദ്യ മലേറിയ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

 

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ