Health Tips: മഞ്ഞുകാലത്ത് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

Published : Jan 10, 2025, 08:49 AM IST
Health Tips: മഞ്ഞുകാലത്ത് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

Synopsis

നിർജ്ജലീകരണവും തണുത്ത കാറ്റ് ഏല്‍ക്കുന്നതു കൊണ്ടുമൊക്കെ ഇങ്ങനെ സംഭവിക്കാം. അത്തരത്തില്‍ ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാനും ചുണ്ടിന്‍റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താനും ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

മഞ്ഞുകാലത്ത് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് പലരിലും കാണുന്ന ഒരു സാധാരണ പ്രശ്നമാണ്. നിർജ്ജലീകരണവും തണുത്ത കാറ്റ് ഏല്‍ക്കുന്നതു കൊണ്ടുമൊക്കെ ഇങ്ങനെ സംഭവിക്കാം. അത്തരത്തില്‍ ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാനും ചുണ്ടിന്‍റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താനും ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. ലിപ് ബാം പുരട്ടുക

ജലാംശം നിലനിര്‍ത്താന്‍ ചുണ്ടില്‍ ലിപ് ബാം പുരട്ടുന്നത് നല്ലതാണ്. എസ്പിഎഫ് ഉള്ള ലിപ് ബാം ഉപയോഗിക്കുന്നത് സൂര്യാഘാതത്തിൽ നിന്നും ചുണ്ടുകളെ സംരക്ഷിക്കുകയും ചെയ്യും. 

2. ഷിയ ബട്ടര്‍ 

ഷിയ ബട്ടറില്‍ ധാരാളം ആന്‍റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചുണ്ടുകളുടെ വരൾച്ചയെ അകറ്റാനും ചുണ്ടുകളില്‍ ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കും.

3. നെയ്യ്

ചുണ്ടില്‍ ദിവസവും നെയ്യ് പുരട്ടി മസാജ് ചെയ്യുന്നതും വരൾച്ച മാറാന്‍ സഹായിക്കും.

4. വെളിച്ചെണ്ണ

വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നതും ചുണ്ടുകളുടെ വരൾച്ച മാറാന്‍ ഗുണം ചെയ്യും. 

5. തേന്‍

പ്രകൃതിദത്തമായ മോയിസ്ചറൈസര്‍ ആണ് തേന്‍. അതിനാല്‍ ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ സഹായിക്കും. ഇതിനായി തേന്‍ നേരിട്ട് ചുണ്ടില്‍ തേച്ച് മസാജ് ചെയ്യാം. 

6. പഞ്ചസാര

ഒരു സ്പൂൺ പഞ്ചസാരയെടുത്ത് അതിൽ മൂന്നോ നാലോ തുള്ളി ഒലീവ് ഓയിലൊഴിച്ച് അരസ്പൂൺ തേനും ചേർത്ത് ചുണ്ടിൽ പുരട്ടാം. ശേഷം നന്നായി മസാജ് ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. 

7. റോസ് വാട്ടർ 

ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും. 

8. കറ്റാര്‍വാഴ ജെല്‍ 

വിണ്ടുകീറിയ ചുണ്ടുകളെ സംരക്ഷിക്കാന്‍ കറ്റാർവാഴ ജെല്ലും ഉപയോഗിക്കാം. ഇതിനായി കറ്റാര്‍വാഴ ജെല്‍ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യും. 

Also read: ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ആറ് ഭക്ഷണങ്ങള്‍

youtubevideo


 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?