സെപ്‌റ്റോയിൽ നിന്ന് ഐസ്ക്രീം ഓർഡർ ചെയ്തു, തുറന്നപ്പോൾ കണ്ടത്

Published : May 20, 2024, 10:41 PM IST
സെപ്‌റ്റോയിൽ നിന്ന് ഐസ്ക്രീം ഓർഡർ ചെയ്തു, തുറന്നപ്പോൾ കണ്ടത്

Synopsis

സംഭവം ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി കമൻ്റുകളും ലൈക്കുകളുമാണ് പോസ്റ്റിന് ലഭിക്കുന്നത്. ഭക്ഷ്യസുരക്ഷാ കമ്മീഷൻ പരിശോധന ശക്തമാക്കണമെന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിന് മുമ്പും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ടെന്നും ചിലർ കമന്റുകൾ ചെയ്തു. 

കുട്ടികളുടെ മാത്രമല്ല മുതിർന്നവരുടെയും ഇഷ്ട ഭക്ഷണമാണ് ഐസ് ക്രീം. സോഷ്യൽ മീഡിയയിൽ ഐസ് ക്രീമുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണ് ഇപ്പോൾ വെെറലാകുന്നത്. സെപ്‌റ്റോ എന്ന ആപ്പ് വഴി ഐസ് ക്രീം വാങ്ങിയ ഒരു ഡോക്ടർക്കുണ്ടായ ​ദുരനുഭവമാണ് പോസ്റ്റിൽ പങ്കുവച്ചിരിക്കുന്നത്.

അമുൽ ഐസ്‌ക്രീമാണ് ഡോ. നന്ദിത അയ്യർ ഓർഡർ ചെയ്തത്. ഐസ്‌ക്രീം തുറന്ന് നോക്കിയപ്പോൾ പാത്രത്തിൻ്റെ ഒരു വശത്ത് എണ്ണമയമുള്ള നുരയുന്ന ദ്രാവകം കണ്ടെത്തി. ഉടൻ തന്നെ ഡോക്ടർ ഐസ്ക്രീമിന്റെ ഫോട്ടോയെടുത്ത്  തന്റെ എക്സ് പേജിൽ പങ്കുവച്ചു. 

ഇക്കാലത്ത് അമുൽ അവരുടെ ഐസ് ക്രീമുകളിൽ എന്താണ് ചേർക്കുന്നതെന്ന് ആലോചിച്ച് അത്ഭുതപ്പെടുന്നു. അമുലിന്റെ വാനില ഫ്ലേവറാണ് ഓർഡർ ചെയ്തത്. എണ്ണമയമുള്ള ദ്രാവകം ഐസ്ക്രീയിൽ കാണുകയായിരുന്നു.  
സെപ്‌റ്റോയുടെ ഫ്രീസർ ഓൺ ചെയ്യാത്തതിൻ്റെ ഫലമായി ഇങ്ങനെ ഉണ്ടായതെന്നും ഡോ. നന്ദിത അയ്യർ തൻ്റെ എക്‌സ് പേജിൽ കുറിച്ചു.

സംഭവം ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി കമൻ്റുകളും ലൈക്കുകളുമാണ് പോസ്റ്റിന് ലഭിക്കുന്നത്. ഭക്ഷ്യസുരക്ഷാ കമ്മീഷൻ പരിശോധന ശക്തമാക്കണമെന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിന് മുമ്പും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ടെന്നും ചിലർ കമന്റുകൾ ചെയ്തു. 

ഐസ് ക്രീമിൽ ഇത്തരത്തിലുള്ള എണ്ണ കണ്ടതോടെ ഇത് ഫ്രീസറിൽ വച്ചതാണെന്നും വെജിറ്റബിൾ ഓയിൽ ആണെന്നും ഒരാൾ കമൻ്റ് ചെയ്തു. ഡെലിവറി കമ്പനിയായ സെപ്‌റ്റോയ്‌ക്കെതിരെയും ചിലർ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ