എപ്പോഴും ക്ഷീണമാണോ? മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ അറിയേണ്ടത്...

Web Desk   | others
Published : Jan 10, 2020, 03:44 PM IST
എപ്പോഴും ക്ഷീണമാണോ? മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ അറിയേണ്ടത്...

Synopsis

മുപ്പത് വയസ്സ് കഴിഞ്ഞാല്‍ പിന്നെ പല സ്ത്രീകളും തങ്ങളുടെ ആരോഗ്യത്തെ കാര്യമായി ശ്രദ്ധിക്കാറില്ല.   അവരുടെ ആരോഗ്യം പോലും നോക്കാതെയാകും വീട്ടിലെ മറ്റ് അംഗങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നത്. 

മുപ്പത് വയസ്സ് കഴിഞ്ഞാല്‍ പിന്നെ പല സ്ത്രീകളും തങ്ങളുടെ ആരോഗ്യത്തെ കാര്യമായി ശ്രദ്ധിക്കാറില്ല.   അവരുടെ ആരോഗ്യം പോലും നോക്കാതെയാകും വീട്ടിലെ മറ്റ് അംഗങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നത്. അതുകൊണ്ടുതന്നെ മുപ്പത് വയസ്സ് കഴിയുമ്പോഴേ പലര്‍ക്കും ക്ഷീണവും ശരീരവേദനയുമൊക്കെ വരാറുണ്ട്. വൈറ്റമിനുകളുടെ കുറവ് മൂലമാകാം ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍  വരുന്നതും. 

മുപ്പത് കഴിഞ്ഞ സ്ത്രീകളുടെ  ശരീരത്തിന് ഏറ്റവും അത്യാവിശ്യം വേണ്ട ഒന്നാണ് അയണ്‍ അഥവാ ഇരുമ്പ്. മാംസം കഴിക്കാത്ത സ്ത്രീകളിലാണ് ഇരുമ്പിന്‍റെ കുറവ് വരുന്നത്. ഇരുമ്പ് ശരീരത്തിന്‍റെ ആരോഗ്യത്തിന് വേണ്ടതാണ്. അതിനാല്‍ ഇവ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണം. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതില്‍ വൈറ്റമിന്‍ സി വലിയ പങ്ക് വഹിക്കുന്നു. അതുപോലെ തന്നെ ക്യാന്‍സര്‍, ഹൃദ്രോഗം എന്നിവ പ്രതിരോധിക്കാനും ഇത് സഹായിക്കും. ഒപ്പം ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടാനും ഇവ സഹായിക്കുന്നു. ചെറുനാരങ്ങ, ഓറഞ്ച്, ബ്രോക്കോളി, ഉരുളകിഴങ്ങ്, തക്കാളി, മുളപ്പിച്ച പയര്‍ എന്നിവയിലൊക്കെ വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നു. 

കാല്‍സ്യത്തിന്‍റെ ആഗിരണത്തിന് സഹായിക്കുന്നു എന്നതാണ് വൈറ്റമിന്‍ ഡിയുടെ പ്രത്യേകത. എല്ലിന്‍റെയും കാഴ്ചയുടെയും ശക്തിയ്ക്ക് ഇവ സഹായിക്കുന്നു. ആര്‍ത്തവ അനുബന്ധ പ്രശ്നങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കും. പ്രതിരോധശക്തികൂട്ടാന്‍ സഹായിക്കുന്നതാണ് വൈറ്റമിന്‍ കെ.  ശരീരത്തിന്‍റെ ഊര്‍ജസ്വലത നിലനിര്‍ത്താനും ഇവ വലിയ പങ്കുവഹിക്കുന്നു.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രിയിൽ പാമ്പുകൾ മാളത്തിൽ നിന്ന് പുറത്തിറങ്ങുന്നതും ചൂടും തമ്മിൽ ബന്ധമുണ്ടോ? ശീതരക്ത ജീവിയായ പാമ്പിന്റെ സവിശേഷതകൾ
ഈ ചൂട് കാലത്ത് സൂര്യാഘാതത്തിൽ നിന്ന് രക്ഷനേടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ