സ്ത്രീകളിലെ ഉറക്കവും ക്യാൻസറും; പഠനം പറയുന്നത് ഇങ്ങനെ...

By Web TeamFirst Published Aug 19, 2019, 11:26 AM IST
Highlights

ഉറക്കമില്ലായ്മ പലരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ്. ഇവ മൂലം പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം എന്നും നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ സ്ത്രീകളിലെ ഒബ്സ്ട്രക്ടീവ് സ്‌ലീപ് അപ്നിയയും ഉറക്കമില്ലായ്മയും ക്യാൻസർ സാധ്യത കൂട്ടാമെന്നാണ് പഠനം പറയുന്നത്. 

ഉറക്കമില്ലായ്മ പലരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ്. ഇവ മൂലം പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം എന്നും നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ സ്ത്രീകളിലെ ഒബ്സ്ട്രക്ടീവ് സ്‌ലീപ് അപ്നിയയും ഉറക്കമില്ലായ്മയും ക്യാൻസർ സാധ്യത കൂട്ടാമെന്നാണ്  പഠനം പറയുന്നത്. യൂറോപ്യൻ റെസ്പിറേറ്ററി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഉറക്കക്കുറവും ഒബ്സ്ട്രക്ടീവ് സ്‌ലീപ് അപ്നിയയും (OSA) അനുഭവിക്കുന്ന സ്ത്രീകൾക്ക് ക്യാൻസർ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനത്തിൽ പറയുന്നു. 

ഉറങ്ങുന്ന സമയത്ത് ശ്വാസകോശത്തിലെ വായു അറകൾ പൂർണമായോ ഭാഗികമായോ അടയുന്ന അവസ്ഥയാണ് OSA അഥവാ  ഒബ്സ്ട്രക്ടീവ് സ്‌ലീപ് അപ്നിയ. ഇത് രക്തത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുന്നു. അമിത ക്ഷീണം, ഉറക്കമില്ലായ്മ, കൂർക്കം വലി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ഒബ്സ്ട്രക്ടീവ് സ്‌ലീപ് അപ്നിയയുള്ള 20,000 പേരിലാണ് പഠനം നടത്തിയത്. പ്രായം, ബോഡി മാസ് ഇൻഡക്സ്, പുകവലി, മദ്യപാനം ഇവയെല്ലാം കണക്കിലെടുത്താലും ഒഎസ്എ ഉള്ള സ്ത്രീകൾക്ക് പുരുഷന്മാരെക്കാൾ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തി. ഇവരുടെ പ്രായം, പുകവലി, മദ്യപാനശീലങ്ങൾ, ബിഎംഐ ഇവയും പരിശോധിച്ചു. ഈ ഘടകങ്ങളെല്ലാം ക്യാൻസർ വരാനുള്ള സാധ്യതയുമായി  ബന്ധപ്പെട്ടിരിക്കുന്നു എന്നും പഠനം പറയുന്നു. 

click me!