World Blood Donor Day 2023 : 'രക്തദാനം മഹാദാനം' ; ജൂൺ 14, ലോക രക്തദാന ദിനം

Published : Jun 13, 2023, 08:55 AM IST
World Blood Donor Day 2023 :  'രക്തദാനം മഹാദാനം'  ; ജൂൺ 14,  ലോക രക്തദാന ദിനം

Synopsis

ഒരു ജീവൻ രക്ഷിക്കാൻ കഴിയുന്ന വേഗമേറിയതും വേദനയില്ലാത്തതുമായ പ്രവർത്തനമാണ് രക്തദാനം. കൂടുതൽ ജീവൻ രക്ഷിക്കാൻ രക്തം ദാനം ചെയ്യാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലോക രക്തദാതാക്കളുടെ ദിനത്തിന്റെ ലക്ഷ്യം.  

എല്ലാ വർഷവും ജൂൺ 14 ന് ലോക രക്തദാന ദിനം ആചരിച്ച് വരുന്നു. രക്തദാനത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും മനുഷ്യരാശിയുടെ പ്രയോജനത്തിനായി പതിവായി രക്തം നൽകാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ലോക രക്തദാതാക്കളുടെ ദിനം ആചരിക്കുന്നു.

 ഒരു ജീവൻ രക്ഷിക്കാൻ കഴിയുന്ന വേഗമേറിയതും വേദനയില്ലാത്തതുമായ പ്രവർത്തനമാണ് രക്തദാനം. കൂടുതൽ ജീവൻ രക്ഷിക്കാൻ രക്തം ദാനം ചെയ്യാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലോക രക്തദാതാക്കളുടെ ദിനത്തിന്റെ ലക്ഷ്യം.

"രക്തം നൽകുക, പ്ലാസ്മ നൽകുക, ജീവിതം പങ്കിടുക, പലപ്പോഴും പങ്കിടുക" എന്നതാണ് 2023ലെ ലോക രക്തദാന ദിന പ്രമേയം എന്നത്.  ജീവൻ രക്ഷിക്കാൻ പ്ലാസ്മയും രക്തവും നൽകണമെന്ന ആശയം വ്യാപകമായി പ്രചരിപ്പിക്കുക എന്നതാണ് ഈ വർഷത്തെ പ്രമേയത്തിന്റെ ഊന്നൽ എന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

 2023-ലെ ലോക രക്തദാതാക്കളുടെ ദിനത്തിന്റെ പ്രമേയം ജീവൻ രക്ഷിക്കുന്നതിൽ ദൈനംദിന ജനങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുന്നു. ലോകമെമ്പാടുമുള്ള ജീവൻ രക്ഷിക്കാൻ രക്തദാനം അത്യന്താപേക്ഷിതമാണ്. ലോകമെമ്പാടും ഏകദേശം 118.54 ദശലക്ഷം രക്തദാനങ്ങൾ നടന്നിട്ടുള്ളതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) റിപ്പോർട്ട് ചെയ്യുന്നു. 

ആദ്യമായി രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാൾലാന്റ് സ്റ്റെയിനർ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് രക്തദാന ദിനമായി നാം ആചരിക്കുന്നത്. 2005 മുതലാണ് ലോകം രക്തദാന ദിനം ആചരിച്ച് തുടങ്ങിയത്. ആരോഗ്യമുള്ള ഏതൊരാൾക്കും രക്തദാനം ചെയ്യാം. 

പ്രായം 18 നും 65 നും ഇടയിൽ ആയിരിക്കണം. ഭാരം 45-50 കിലോഗ്രാമിൽ കുറയാതിരിക്കുകയും ശരീര താപനില നോർമലായിരിക്കുകയും വേണം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12.5 ശതമാനത്തിൽ കുറയരുത്. രക്തദാനത്തിലൂടെ അനേകം ജീവൻ രക്ഷിക്കാൻ കഴിയുന്നതിനോടൊപ്പം രക്തദാതാവിനും നിരവധി ഗുണങ്ങൾ ലഭിക്കുന്നു. 

വെളിച്ചെണ്ണയോ, ഒലിവ് ഓയിലോ ? ഏതാണ് കൂടുതൽ ആരോഗ്യകരം?

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം