World Hypertension Day 2024 : ‍‍‍ഹൈപ്പർടെൻഷൻ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ജീവിതശൈലി മാറ്റങ്ങൾ

Published : May 17, 2024, 11:30 AM IST
World Hypertension Day 2024 : ‍‍‍ഹൈപ്പർടെൻഷൻ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച്  ജീവിതശൈലി മാറ്റങ്ങൾ

Synopsis

രക്തസമ്മർദ്ദം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും വ്യായാമം സഹായിക്കുന്നു. എയ്‌റോബിക്‌സ്, വേഗത്തിലുള്ള നടത്തം, നീന്തൽ, സൈക്ലിംഗ് അല്ലെങ്കിൽ നൃത്തം തുടങ്ങിയ വ്യായാമങ്ങൾ സമ്മർദ്ദം കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും.

ഇന്ന് ലോക ഹൈപ്പർടെൻഷൻ ദിനം (World Hypertension Day 2024). ഹൃദയം, മസ്തിഷ്കം, വൃക്ക എന്നിവയെ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട ജീവിതശെെലി രോ​ഗമാണ് രക്താതിമർദ്ദം. ഇത് ആഗോളതലത്തിൽ മരണനിരക്കിൻ്റെ ഒരു പ്രധാന കാരണമാണ്. ജീവിതശൈലിയിലെ മാറ്റങ്ങൾ രക്തസമ്മർദ്ദത്തിൻ്റെ അളവിനെ സാരമായി ബാധിക്കുന്നു. ഹൈപ്പർടെൻഷൻ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ജീവിതശൈലി മാറ്റങ്ങൾ എന്തൊക്കെയാണെന്നതിനെ കുറിച്ച് ബംഗളൂരുവിലെ രാ മയ്യ മെമ്മോറിയൽ ഹോസ്പിറ്റലിലെ രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയാക് സയൻസസിലെ ഡയറക്ടർ ഡോ. വിനയ് കുമാർ ബഹൽ പറയുന്നു.

ആരോ​ഗ്യകരമായ ഡയറ്റ്

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീനുകൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം സ്വീകരിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. സോഡിയം കൂടുതലുള്ള സംസ്കരിച്ച ഭക്ഷണങ്ങൾ കുറയ്ക്കാനും പൊട്ടാസ്യം അടങ്ങിയ വാഴപ്പഴം, ചീര, മധുരക്കിഴങ്ങ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താനും വിദ​ഗ്ധർ നിർദ്ദേശിക്കുന്നു.

ആരോ​ഗ്യകരമായ ഭാരം നിലനിർത്തുക

സാധാരണയായി, അരക്കെട്ടിൻ്റെ ചുറ്റളവ്, അതായത് വയറിലെ പൊണ്ണത്തടി ഹൈപ്പർടെൻഷനുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകൾക്ക് 32 ഇഞ്ചിൽ കൂടുതലുള്ള അരക്കെട്ട് ഉയർന്നതായി കണക്കാക്കുന്നു. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഇത് ഇന്ത്യക്കാരിൽ 38 ഇഞ്ചിൽ കൂടുതലാണ്. ശരീരഭാരം 5% മുതൽ 10% വരെ കുറയ്ക്കുന്നതിലൂടെ ഒരാൾക്ക് രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കാൻ കഴിയും.

വ്യായാമം ശീലമാക്കുക

രക്തസമ്മർദ്ദം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും വ്യായാമം സഹായിക്കുന്നു. എയ്‌റോബിക്‌സ്, വേഗത്തിലുള്ള നടത്തം, നീന്തൽ, സൈക്ലിംഗ് അല്ലെങ്കിൽ നൃത്തം തുടങ്ങിയ വ്യായാമങ്ങൾ സമ്മർദ്ദം കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും.

മദ്യം ഒഴിവാക്കുക

അമിതമായ മദ്യപാനം രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന സംവിധാനങ്ങളെ തടസ്സപ്പെടുത്തുകയും കാലക്രമേണ ഹൃദയത്തെയും രക്തക്കുഴലുകളെയും തകരാറിലാക്കുകയും ചെയ്യുന്നു. 

സമ്മർദ്ദം ഒഴിവാക്കുക

വിട്ടുമാറാത്ത സമ്മർദ്ദം രക്താതിമർദ്ദത്തിന് കാരണമാകും. പിരിമുറുക്കം ഒഴിവാക്കാൻ, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ, ധ്യാനം അല്ലെങ്കിൽ യോഗ പോലുള്ളവ പതിവ് ദിനചര്യയിൽ ഉൾപ്പെടുത്തുക.

മങ്ങിയ ചർമ്മത്തിനോട് ​ഗുഡ് ബെെ പറയാം ! ഈ സ്‌പെഷ്യല്‍ ഡ്രിങ്ക് പതിവാക്കൂ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം