
ജൂൺ 15 ലോക വൃക്ക കാൻസർ ദിനം. കിഡ്‌നി കാൻസർ പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തൽ, ചികിത്സാ മാർഗങ്ങൾ എന്നിവയെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. വൃക്കയിൽ നിന്ന് ഉണ്ടാകുന്ന ഒരു തരം കാൻസറാണ് കിഡ്നി കാൻസർ. റിനൽ സെൽ കാർസിനോമ (ആർസിസി) എന്നും അറിയപ്പെടുന്നു.
കിഡ്‌നി കാൻസർ പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തൽ, ചികിത്സാ മാർഗങ്ങൾ എന്നിവയെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. കിഡ്നിയിൽ നിന്ന് ഉത്ഭവിക്കുന്ന ഒരു തരം ക്യാൻസറാണ് കിഡ്നി ക്യാൻസർ, റിനൽ സെൽ കാർസിനോമ (ആർസിസി) എന്നും അറിയപ്പെടുന്നു.
ലോകമെമ്പാടുമുള്ള ഏറ്റവും വ്യാപകമായ കാൻസറുകളിൽ ഒന്നാണ് കിഡ്നി കാൻസർ. 2020-ൽ, ആഗോളതലത്തിൽ, ലോകമെമ്പാടുമുള്ള 4,31,288 ആളുകൾക്ക് വൃക്ക അർബുദം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കിഡ്‌നി കാൻസറിന്റെ ലക്ഷണങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാനും സമയബന്ധിതമായി വൈദ്യസഹായം തേടാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കാനും ഈ ദിനം ആചരിക്കുന്നു.
പുകവലി, പാരമ്പര്യം, അമിതവണ്ണം, മദ്യപാനം എന്നിവ കിഡ്‌നി കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. 40 വയസ്സിന് മുകളിലുള്ള ആളുകൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നതിനാൽ പ്രായം മറ്റൊരു ഘടകമാണ്.
കിഡ്നി കാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ...
മൂത്രത്തിൽ രക്തം: പിങ്ക്, ചുവപ്പ്, അല്ലെങ്കിൽ ഇരുണ്ട നിറമുള്ള മൂത്രം അല്ലെങ്കിൽ മൂത്രത്തിൽ രക്തത്തിന്റെ സാന്നിധ്യം, കിഡ്നി കാൻസറിന്റെ സാധാരണ ലക്ഷണങ്ങളിൽ ഒന്നാണ്.
പെട്ടെന്ന് ഭാരം കുറയുക: വ്യക്തമായ കാരണങ്ങളില്ലാതെ ശരീരഭാരം കുറയുന്നത് കിഡ്‌നി KEൻസർ ഉൾപ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമായി ആരോഗ്യവിദഗ്ധർ പറയുന്നു.
ക്ഷീണവും ബലഹീനതയും: സ്ഥിരമായ ക്ഷീണം, ബലഹീനത എന്നിവ വൃക്ക കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നതായി വിദഗ്ധർ പറയുന്നു.
അടിവയറ്റിലെ വീക്കം അല്ലെങ്കിൽ മുഴകൾ: കിഡ്നി കാൻസർ ചിലപ്പോൾ അടിവയറ്റിലെ മുഴകൾ അല്ലെങ്കിൽ വീക്കം ഉണ്ടാക്കാം. ഇത് കിഡ്നിയുടെ വലിപ്പം കൊണ്ടോ മുഴകളുടെ സാന്നിധ്യം കൊണ്ടോ ആകാം.
Read more ഹൃദ്രോഗം : ചർമ്മത്തിൽ കാണുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam