World Malaria Day 2024: അറിയാതെ പോകരുത് മലേറിയയുടെ ഈ ലക്ഷണങ്ങളെ...

Published : Apr 25, 2024, 10:28 AM IST
World Malaria Day 2024: അറിയാതെ പോകരുത് മലേറിയയുടെ ഈ ലക്ഷണങ്ങളെ...

Synopsis

ലോകാരോഗ്യസംഘടനയുടെ ഭാഗമായ ലോക ഹെല്‍ത്ത് അസംബ്ലിയുടെ അറുപതാം സമ്മേളനത്തിന്റെ തീരുമാനപ്രകാരമാണ് 2007 മേയില്‍ ലോക മലേറിയ ദിനാചരണത്തിന് തുടക്കമിട്ടത്.

ഇന്ന് ഏപ്രില്‍ 25-  ലോക മലേറിയ ദിനം. മലേറിയയെ(മലമ്പനി) ചെറുക്കാനുള്ള ആഗോളതലത്തിലുള്ള നടപടികളുടെ ഭാഗമായാണ് ഈ ദിനാചരണം ആഘോഷിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ ഭാഗമായ ലോക ഹെല്‍ത്ത് അസംബ്ലിയുടെ അറുപതാം സമ്മേളനത്തിന്റെ തീരുമാനപ്രകാരമാണ് 2007 മേയില്‍ ലോക മലേറിയ ദിനാചരണത്തിന് തുടക്കമിട്ടത്.

ജീവന്‍ വരെ നഷ്ടപ്പെടാന്‍ സാധ്യതയുള്ള രോഗമാണ് മലേറിയ. ശുദ്ധ ജലത്തിൽ വളരുന്ന അനോഫിലസ് പെൺ കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗാണു സാന്നിധ്യമുള്ള കൊതുകിന്‍റെ കടിയേറ്റ് 8 മുതല്‍ 30 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഇതാണ് ഇന്‍ക്യുബേഷന്‍ കാലം എന്നറിയപ്പെടുന്നത്.

ലക്ഷണങ്ങള്‍...

ഇടവിട്ടുള്ള കടുത്ത പനിയാണ് മലേറിയയുടെ പ്രധാന രോഗ ലക്ഷണം. വിറയലോടു കൂടിയ കടുത്ത പനിയാണ് ഉണ്ടാവുക. അതുപോലെ തലവേദന, പേശിവേദന, സന്ധിവേദന, വിശപ്പില്ലായ്മ, ഛർദ്ദി, ഓക്കാനം, ക്ഷീണം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. രോഗം മൂർച്ഛിക്കുമ്പോൾ ന്യുമോണിയ, മസ്തിഷ്കജ്വരം, മഞ്ഞപ്പിത്തം, രക്തസ്രാവം, വൃക്കകളുടെ തകരാറ് എന്നിവയും സംഭവിക്കാം. 

പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍... 

  • മഴവെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം. 
  • കിണറുകളും വെള്ളം ശേഖരിക്കുന്ന ടാങ്കുകളും പാത്രങ്ങളുമൊക്കെ കൊതുകുവല കൊണ്ട് മൂടുക.
  • വീടിന്റെ ടെറസിലും സൺഷെയ്ഡിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴുക്കിക്കളയണം.
  • വീടിന്റെ ജനലുകളും വാതിലുകളും എയർഹോളുകളും കൊതുകുവല ഉപയോഗിച്ച് മറയ്ക്കുക.
  • വീടിനകത്ത് കൊതുകിനെ അകറ്റാൻ കുന്തിരിക്കം പുകയ്ക്കാം. 
  • കൊതുകടിയേൽക്കാതിരിക്കാനായി ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക. 
  • വെള്ളത്തിൽ വളരുന്ന കൂത്താടികളെ നശിപ്പിക്കുക.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: സ്‌ട്രെസ് കുറയ്ക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...

youtubevideo

PREV
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ