World Reading Day 2022 : വായന മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമോ?

Web Desk   | Asianet News
Published : Jun 19, 2022, 06:51 PM ISTUpdated : Jun 19, 2022, 06:52 PM IST
World Reading Day 2022 : വായന മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമോ?

Synopsis

പുസ്തകങ്ങൾ വായിക്കുന്നത് മാനസികാരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. ദിവസവും പുസ്തകം വായിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സമ്മർദ്ദം കുറയ്ക്കാനും കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

എല്ലാ വർഷവും ജൂൺ 19 നാണ്‌ ദേശീയ വായനാ ദിനം (world reading day) ആചരിക്കുന്നത്. കേരള ഗ്രന്ഥശാലാസംഘത്തിന്റെ സ്ഥാപകനും 'വായിച്ചു വളരുക' എന്ന സന്ദേശത്തിലൂടെ വായനയുടെ വഴികാട്ടിയുമായ പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ആണ് 1996 മുതൽ നാം മലയാളികൾ വായനാദിനമായി ആചരിക്കുന്നത്. വായനയും അറിവും മനുഷ്യന്റെ സ്വഭാവ ശീലങ്ങളിൽ മാറ്റം വരുത്തുകയും അതിലൂടെ വ്യക്തിത്വവികസനം സാധ്യമാക്കുകയും ചെയ്യുന്നു. 

വായന ഒരാളെ പൂർണനാക്കുന്നുവെന്ന് ചിന്തകനും എഴുത്തുകാരനുമായ ഫ്രാൻസിസ് ബേക്കന്റെ അഭിപ്രായം തന്നെയാണ് 'വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും' എന്ന കുഞ്ഞുണ്ണി മാഷിന്റെ പ്രഖ്യാപനവും. വായന നമ്മുടെ ഇന്ദ്രിയങ്ങളെ പരിപോഷിപ്പിച്ചുകൊണ്ട് ചിന്തയെ ഉദ്ധീപിപ്പിക്കുന്നു.

വായനയുടെ മാനസികാരോഗ്യ ഗുണങ്ങൾ  (Mental Health Benefits of Reading )...

പുസ്തകങ്ങൾ വായിക്കുന്നത് മാനസികാരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. ദിവസവും പുസ്തകം വായിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സമ്മർദ്ദം കുറയ്ക്കാനും കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറയ്ക്കുമ്പോൾ വായന തലച്ചോറിന്റെ ന്യൂറൽ സർക്യൂട്ടുകളും പാതകളും ശക്തിപ്പെടുത്തുന്നു. വായന മനസ്സിനെ മാറ്റിമറിക്കുന്നതായി വളർന്നുവരുന്ന ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 

പ്രായവുമായി ബന്ധപ്പെട്ട വൈജ്ഞാനിക തകർച്ച തടയാൻ വായന സഹായിക്കുന്നുതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഏജിംഗ് വ്യക്തമാക്കി.വായനാ ശീലം ജീവിതചര്യയാക്കിയവരിൽ ഡിമാൻഷ്യക്ക് സാധ്യത കുറയുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്.

Read more  നാല്‍പത് കടന്ന പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട ചില അസുഖങ്ങള്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ