World Sight Day 2022 : കണ്ണിന്റെ ആരോഗ്യത്തിനും നല്ല കാഴ്ചശക്തിക്കും ചെയ്യേണ്ടത്...

Published : Oct 13, 2022, 09:15 AM IST
World Sight Day 2022 :  കണ്ണിന്റെ ആരോഗ്യത്തിനും നല്ല കാഴ്ചശക്തിക്കും ചെയ്യേണ്ടത്...

Synopsis

'നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക' എന്നതാണ് ഈ വർഷത്തെ ലോക കാഴ്ച ദിനത്തിലെ പ്രമേയം. കണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നതിന് നിർണായകമായ നേത്ര പരിശോധനകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള സുപ്രധാന അവസരമാണ് ഈ ദിനം.

ഇന്ന് ലോക കാഴ്ച ദിനം. അന്ധത തടയുന്നതിനുള്ള അന്താരാഷ്ട്ര ഏജൻസി (ഐഎപിബി) ആണ് ലോക കാഴ്ച ദിനം ആചരിച്ചത്. 'നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക' എന്നതാണ് ഈ വർഷത്തെ ലോക കാഴ്ച ദിനത്തിലെ പ്രമേയം. കണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നതിന് നിർണായകമായ നേത്ര പരിശോധനകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള സുപ്രധാന അവസരമാണ് ഈ ദിനം. പ്രത്യേകിച്ച് അസുഖത്തിന് സാധ്യതയുള്ളവരോ പ്രമേഹം പോലുള്ള വിട്ടുമാറാത്ത അവസ്ഥകളോ ഉള്ളവരിൽ. റെറ്റിന രോഗങ്ങളുടെ ആദ്യകാല ആരംഭം തടയാൻ കുട്ടികൾ അവരുടെ കണ്ണുകളെ ശ്രദ്ധിക്കണം.

തിമിരം, ഗ്ലോക്കോമ, പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ (എഎംഡി), ഡയബറ്റിക് റെറ്റിനോപ്പതി തുടങ്ങിയ നേത്രരോഗങ്ങൾ നേരത്തേ തടയുന്നതിന് പതിവ് പരിശോധനകൾ (ഡിആർ) നടത്തണമെന്ന് Vitreo Retina Society of India പ്രസിഡന്റ് ഡോ. എൻ.എസ് മുരളീധർ പറഞ്ഞു.

എന്റെ ക്ലിനിക്കൽ പ്രാക്ടീസിൽ, ഒരു മാസത്തിൽ 60% റെറ്റിന രോഗബാധിതരും 10% ഗ്ലോക്കോമ രോഗികളും 30% തിമിര രോഗികളും ഞങ്ങൾ കാണുന്നു. സമയബന്ധിതമായ രോഗനിർണയവും ചികിത്സയുമാണ് ഈ മൂന്ന് അവസ്ഥകളിലെയും പ്രധാനം. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ കാഴ്ച നഷ്ടത്തിന് കാരണമാകും. എന്നാൽ ഇത് തടയാൻ കഴിയും. പ്രത്യേകിച്ച് പ്രമേഹമുള്ളവർക്കും പ്രായമായവർക്കും ഒരു വാർഷിക നേത്ര പരിശോധന  നടത്തേണ്ടത് പ്രധാനം. ഇത് നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കുമെന്നും ഡോ. എൻ.എസ് മുരളീധർ പറഞ്ഞു.

കണ്ണുകളുടെ ആരോ​ഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

ഒന്ന്...

കൃത്യമായ കണ്ണ് പരിശോധനകൾ നല്ല കാഴ്ചശക്തി നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്. കാരണം അവ രോഗങ്ങളെ തടയാനും അല്ലെങ്കിൽ അവ നേരത്തേ കണ്ടുപിടിക്കാനും കാഴ്ച നഷ്ടപ്പെടുന്നത് തടയാനും സഹായിക്കും.

രണ്ട്...

കാലക്രമേണ മക്കുല നശിക്കുന്ന അവസ്ഥയാണ് മാക്യുലർ ഡീജനറേഷൻ. ഇത് മങ്ങലിനും ചില സന്ദർഭങ്ങളിൽ അന്ധതയ്ക്കും കാരണമാകുന്നു. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ ഈ പ്രക്രിയയെ മെച്ചപ്പെടുത്തുന്നു. അതിനാൽ സൺഗ്ലാസുകൾ ധരിച്ച് കണ്ണുകളെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.

മൂന്ന്...

സ്‌ക്രീനിൽ നിന്ന് ഇടവേള എടുക്കുക. കമ്പ്യൂട്ടറുകളുടെയും ടിവികളുടെയും ഫോണുകളുടെയും അമിതമായ ഉപയോഗം കണ്ണുകൾക്ക് കടുത്ത ആയാസമുണ്ടാക്കുകയും കണ്ണുകൾ വരണ്ടതാക്കുകയും ചെയ്യും. ഇത് കാഴ്ച വ്യക്തതയെ ബാധിക്കും. 

നാല്...

ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നത് ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, മതിയായ ഉറക്കം എന്നിവയും അതുപോലെ പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് കണ്ണുകളുടെ സമ്മർദ്ദം കുറയ്ക്കുകയും റെറ്റിന തകരാറുകളും നേത്രരോഗങ്ങളും തടയുകയും ചെയ്യുന്നതിനാൽ കാഴ്ച നഷ്ടപ്പെടുന്നത് തടയാൻ ഇത് പ്രധാനമാണ്.

'നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക'; ഇന്ന് ലോക കാഴ്ച ദിനം

 

PREV
click me!

Recommended Stories

വിറ്റാമിന്‍ കെയുടെ കുറവ്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍