ഇന്ന് ലോക ക്ഷയരോഗ ദിനം; അറിയാം ഈ പ്രാരംഭ ലക്ഷണങ്ങള്‍...

By Web TeamFirst Published Mar 24, 2021, 2:50 PM IST
Highlights

മാര്‍ച്ച് 24- ലോക ക്ഷയരോഗ ദിനം. മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണു ഉണ്ടാക്കുന്ന പകർച്ചവ്യാധിയാണ് ക്ഷയരോഗം അഥവാ ട്യൂബർകുലോസിസ്. 

ഇന്ന് മാര്‍ച്ച് 24- ലോക ക്ഷയരോഗ ദിനം. മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണു ഉണ്ടാക്കുന്ന പകർച്ചവ്യാധിയാണ് ക്ഷയരോഗം അഥവാ ട്യൂബർകുലോസിസ്. ശ്വാസകോശത്തെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. 

രോഗലക്ഷണങ്ങള്‍...

  • ∙രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ
  •  ഭാരം കുറയുക 
  • രാത്രി കാലങ്ങളിൽ ഉണ്ടാകുന്ന പനി, വിറയൽ 
  • രക്തം ചുമച്ചു തുപ്പുക 
  • കഫത്തിൽ രക്തം കാണപ്പെടുക 
  • നെഞ്ചുവേദന
  • വിശപ്പില്ലായ്മ

 

രോഗികളിൽ നിന്നും ചുമ, തുമ്മൽ, തുപ്പൽ എന്നിവ വഴി വായുവിലൂടെയാണ് ക്ഷയരോഗം പടരുന്നത്. ഒരാഴ്ചയിൽ അധികം തുടർച്ചയായി ചുമയ്ക്കുന്നുണ്ടെങ്കിൽ കൃത്യമായ പരിശോധനകള്‍ നടത്തണം. കഫത്തിന്റെ പരിശോധന, എക്സ്റേ പരിശോധന തുടങ്ങിയവയാണ് ഇതിനായി നടത്തുന്നത്. ശരിയായി ചികിത്സ നൽകിയാൽ രോഗവിമുക്തി ഉണ്ടാകും.

ക്ഷയരോഗം കണ്ടുപിടിച്ചു കഴിഞ്ഞാൽ ഇത് സംബന്ധിച്ച് ജില്ലാ ആരോഗ്യ കേന്ദ്രത്തെ അറിയിക്കണം എന്നതാണ് ആശുപത്രികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. രോഗബാധിതർക്ക് സർക്കാർ വക സഹായങ്ങൾ ലഭ്യമാണ്. ക്ഷയരോഗത്തിനെതിരെയുള്ള വാക്സിൻ ആണ് ബിസിജി (BCG). ഇന്ത്യയിൽ എല്ലാ കുട്ടികൾക്കും ജനിച്ചയുടനെ  ബിസിജി വാക്സിനേഷൻ നടത്തുന്നുണ്ട്. ഇത് ഗുരുതരമായ ക്ഷയരോഗത്തെയാണ് തടയുന്നത്. 

രോഗികൾ ശ്രദ്ധിക്കേണ്ടത്...

ചുമയ്ക്കുമ്പോൾ തൂവാലകൊണ്ട് വായയും മൂക്കും അടച്ചുപിടിക്കുക. പൊതു സ്ഥലങ്ങളിലും, മറ്റു തുറസ്സായ സ്ഥലങ്ങളിലും കഫം തുപ്പാതിരിക്കുക.

Also Read: കേരളത്തിന് അംഗീകാരം; ക്ഷയരോഗ നിവാരണത്തിന് കേരളത്തിന് കേന്ദ്ര അവാര്‍ഡ്...

click me!