കൊവിഡ് ഭേദമായവർ ശ്വസന വ്യായാമങ്ങള്‍ ചെയ്യണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

By Web TeamFirst Published May 1, 2021, 8:50 PM IST
Highlights

കൊവിഡ് 19 ശ്വാസകോശത്തെ നേരിട്ട് ബാധിക്കുന്നതിനാൽ ശ്വാസകോശത്തെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.

കൊവിഡിന്റെ രണ്ടാം തരം​ഗം ഇന്ത്യയിൽ ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. ക്യത്യമായ വ്യായാമവും പോഷക​ഗുണമുള്ള ഭക്ഷണങ്ങളും കൊവിഡിനെ ചെറുക്കാൻ സഹായിക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന അസുഖമായതിനാല്‍ രോഗമുക്തി നേടിയവരും പോസ്റ്റ് കൊവിഡ് സാഹചര്യങ്ങളിലും ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് ഏറെ ഗുണമെന്ന് പഠനങ്ങൾ പറയുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരാണെങ്കില്‍ ശ്വസന വ്യായാമങ്ങളെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കുകയും ചെയ്യേണ്ടതുണ്ട്.

കൊവിഡിന്റെ ഭീഷണിയെ അതിജീവിക്കാമെന്നതോടൊപ്പം തന്നെ നിലവിലുള്ള മറ്റ് പല ശാരീരിക ബുദ്ധിമുട്ടുകളെയും തരണം ചെയ്ത് ആരോഗ്യകരമായ ജീവിതം തുടര്‍ന്ന് നയിക്കുവാനും സഹായകരമാകുന്നു.  കൊവിഡ് 19 ശ്വാസകോശത്തെ നേരിട്ട് ബാധിക്കുന്നതിനാൽ ശ്വാസകോശത്തെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.

വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ള രോഗികൾ യോഗ ചെയ്യുന്നത് ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ഈ കൊവിഡ‍് കാലത്ത് വിഷാദവും ഉത്കണഠയും അകറ്റാൻ യോ​ഗയും ശ്വസന വ്യായാമങ്ങളും സഹായിക്കുമെന്ന്  പോഷകാഹാര വിദ​ഗ്ധർ ഡീൻ പാണ്ഡെ പറഞ്ഞു. 

കൊവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം വന്നാൽ ചെയ്യേണ്ടത്....? ഡോക്ടർ പറയുന്നു

click me!