
സ്‌മാര്‍ട്ട് ഫോണുകളുടെ ഉപയോഗം ഇന്ന് മിക്കവരിലും കൂടി വരികയാണ്. സ്‌ത്രീ - പുരുഷ ഭേദമന്യേ ഫോണില്‍ സമയം കളയുന്നവരുടെ എണ്ണം കുറവല്ല. കുട്ടികളില്‍ പോലും ഈ ശീലം വര്‍ദ്ധിച്ചു വരുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദീര്‍ഘനേരം ഫോണിലേക്ക് നോക്കിയിരിക്കുന്നത് ഗുരുതര പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. ഫോണില്‍ നിന്നും വരുന്ന നീലവെളിച്ചം കണ്ണിനെ ബാധിക്കും. കാഴ്‌ചശക്തിക്ക് പോലും തകരാറുണ്ടാക്കും.
മണിക്കൂറുകളോളം ഫോണില്‍ സമയം ചെലവഴിക്കുന്നവരില്‍ ‘ടെക്സ്റ്റ് നെക്ക് സിന്‍ഡ്രോം' കൂടുതലായി കാണപ്പെടുന്നുവെന്നാണ് പുതിയ പഠനം പറയുന്നത്. കുനിഞ്ഞ് ഫോണില്‍ തന്നെ നോക്കിയിരിക്കുന്നത് പേശികള്‍ക്ക് ക്ഷതമേല്‍പ്പിക്കുന്ന അവസ്ഥയ്‌ക്കാണ് ടെക്സ്റ്റ് നെക്ക് സിന്‍ഡ്രോം എന്ന് പറയുന്നത്.
കഴുത്ത് വേദന അധികമാകുകയും തലവേദനയും നടുവേദനയും ഇതിനൊപ്പം ശക്തമാകുകയും ചെയ്യും. ലയോള മെഡിസിൻ പെയിൻ മാനേജ്‌മെന്റ് സെന്ററിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ കഴുത്ത് വേദനയുണ്ടാകാനുളള സാധ്യത കൂടതലാണെന്നും ഗവേഷകൻ ജോസഫ് ഹോൾട്ട്മാൻ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam