ഇങ്ങനെയുമുണ്ടോ ലിപ് ലോക്ക്?; പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, ട്രെയിലറെത്തി

Published : Feb 16, 2020, 08:29 PM ISTUpdated : Feb 17, 2020, 12:43 PM IST
ഇങ്ങനെയുമുണ്ടോ ലിപ് ലോക്ക്?; പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, ട്രെയിലറെത്തി

Synopsis

വെടിവഴിപാട് (2013) എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ശംഭു പുരുഷോത്തമന്റെ പുതിയ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ എത്തി. 

വെടിവഴിപാട് (2013) എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ശംഭു പുരുഷോത്തമന്റെ പുതിയ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ എത്തി. 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, ശാന്തി ബാലചന്ദ്രന്‍, അരുണ്‍ കുര്യന്‍, ടിനി ടോം, ശ്രിന്ദ, മധുപാല്‍, അനുമോള്‍, അലന്‍സിയര്‍ തുടങ്ങിയ വലിയ താര നിരയാണ് അണിനിരക്കുന്നത്.

ഏറെ രസകരമായ കാഴ്ചകളാണ് ട്രെയിലറില്‍ ഒരുക്കിയിരിക്കുന്നത്. ഒരു സര്‍ക്കാസ്റ്റിക് കോമഡി ഡ്രാമയായാണ് ചിത്രം എത്തുന്നത്. പെണ്ണുകാണലും വിവാഹ പശ്ചാത്തലവുമാണ് ട്രെയിലറിലെ ആദ്യ ഭാഗം. ക്രിസ്ത്യന്‍ വീടിന്‍റെ പശ്ചാത്തലത്തില്‍ വിവാഹവും, അതുപോലെ  തുടര്‍ന്നുള്ള കുടുംബജീവിതവും  പഴയതും പുതിയതുമായ സാമൂഹിക പശ്ചാത്തലങ്ങളെ ഇടകലര്‍ത്തി അവതരിപ്പിക്കുന്നതായാണ് ട്രെയിലര്‍ വ്യക്തമാക്കുന്നത്. സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടെന്നോണം കാണുന്ന സീനില്‍ ശാന്തി ബാലചന്ദ്രനും അരുണ്‍ കുര്യനും തമ്മിലുള്ള രസകരമായ ലിപ് ലോക് രംഗവും ചിത്രത്തിന്‍റെ സര്‍ക്കാസ്റ്റിക് സ്വഭാവത്തെ സൂചിപ്പിക്കുന്നതാണ്.

PREV
click me!

Recommended Stories

ലക്ഷ്യം പ്രതിരോധ മേഖലയിൽ ഇന്ത്യ-ഫ്രാൻസ് ബന്ധം ശക്തമാക്കുക; ഇന്ത്യൻ കരസേന മേധാവിയുടെ ഫ്രഞ്ച് സന്ദർശനം തുടങ്ങി
179 യാത്രികരുടെ ജീവനെടുത്ത ജെജു വിമാന അപകടം; എഞ്ചിനിൽ കണ്ട രക്തക്കറ ദേശാടന പക്ഷിയുടേത്, തെളിവായി തൂവൽ