ദസറ ആഘോഷത്തിനിടെ കത്തിക്കൊണ്ടിരുന്ന രാവണ രൂപം ആള്‍ക്കൂട്ടത്തിലേക്ക് വീണു; പരിക്ക്

Published : Oct 06, 2022, 12:23 AM IST
ദസറ ആഘോഷത്തിനിടെ കത്തിക്കൊണ്ടിരുന്ന രാവണ രൂപം ആള്‍ക്കൂട്ടത്തിലേക്ക് വീണു; പരിക്ക്

Synopsis

ഹരിയാനയിലെ യമുന നഗറിലാണ് സംഭവം. 80 അടിയിലേറെ ഉയരമുള്ള രാവണ രൂപമാണ് കത്തിക്കൊണ്ട് നില്‍ക്കേ നിലംപൊത്തിയത്

ഹരിയാനയിൽ ദസറ ആഘോഷത്തിനിടെ രാവണ രൂപം ആളുകളുടെ ഇടയിലേക്ക് തകർന്ന് വീണു. കൂട്ടം കൂടി നിന്ന ആളുകളിൽ ചിലർക്ക് പരിക്ക്. ഹരിയാനയിലെ യമുന നഗറിലാണ് സംഭവം. 80 അടിയിലേറെ ഉയരമുള്ള രാവണ രൂപമാണ് കത്തിക്കൊണ്ട് നില്‍ക്കേ നിലംപൊത്തിയത്. ആളുകള്‍ ഓടിമാറിയതിനാല്‍ ഒഴിവായത് വൻ  ദുരന്തമാണ്. സംഭവത്തില്‍ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നു. 

ഹിന്ദു ഐതീഹ്യമനുസരിച്ച് തിന്മയ്ക്കെതിരെ നന്മയുടെ വിജയത്തിന്‍റെ ആഘോഷമാണ് ദസറ. രാവണനെതിരായ ശ്രീരാമന്‍റെ വിജയമാണ് ദസറയിലൂടെ ആഘോഷിക്കുന്നത്. രാവണന്‍,മേഘനാഥന്‍, കുംഭകര്‍ണന്‍ എന്നീ രൂപങ്ങള്‍ കത്തിക്കുന്നത് ദസറ ആഘോഷങ്ങളുടെ ഭാഗമാണ്. ബുധനാഴ്ചയാണ് രാജ്യത്ത് ദസറ ആഘോഷങ്ങള്‍ നടന്നത്.   

PREV
Read more Articles on
click me!

Recommended Stories

വൻ ദുരന്ത സൂചന ? തമിഴ്നാട് തീരത്ത് 'ഡോംസ്ഡേ ഫിഷ്', ജപ്പാനിൽ സുനാമിക്കും ഭൂകമ്പത്തിനും മുമ്പ് കണ്ട അതേ മത്സ്യം!
'മിസ് ഇംഗ്ലണ്ടിന്‍റെ കൂടെയിരുന്നത് ഐഎഎസ് ഉദ്യോഗസ്ഥൻ, ആരോപണം അവശ്വസിനീയം'; തെലങ്കാന സർക്കാരിന് റിപ്പോർട്ട്