മുതിർന്ന മാധ്യമപ്രവർത്തകൻ സഹീറുദ്ദീൻ അലി ഖാൻ അന്തരിച്ചു

Published : Aug 07, 2023, 09:26 PM IST
മുതിർന്ന മാധ്യമപ്രവർത്തകൻ സഹീറുദ്ദീൻ അലി ഖാൻ അന്തരിച്ചു

Synopsis

ഹൈദരാബാദിൽ വിപ്ലവ ഗായകൻ ഗദ്ദറിന്‍റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും സിയാസത് ഉർദു മാസികയുടെ പത്രാധിപരുമായ സഹീറുദ്ദീൻ അലി ഖാൻ അന്തരിച്ചു. 60 വയസായിരുന്നു. ഹൈദരാബാദിൽ വിപ്ലവ ഗായകൻ ഗദ്ദറിന്‍റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.

ഹൈദരാബാദിലെ അൽവാളിലുള്ള മഹാബോധി വിദ്യാലയയിൽ സമ്പൂർണ സംസ്ഥാന ബഹുമതികളോടെയായിരുന്നു വിഖ്യാത വിപ്ലവ ഗായകനും നക്സലൈറ്റ് നേതാവുമായിരുന്ന ഗദ്ദറിന്‍റെ സംസ്കാരച്ചടങ്ങുകൾ. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും ജനസേനാ പാർട്ടി അധ്യക്ഷൻ പവൻ കല്യാണും വിസികെ നേതാവ് തോൽ തിരുമാവലവനും അടക്കം നിരവധി പ്രമുഖർ ഹൈദരാബാദിലെ എൽ ബി സ്റ്റേഡിയത്തിലെത്തി ഗദ്ദറിന് അന്തിമോപചാരമർപ്പിച്ചു. 

വിപ്ലവഗാനങ്ങളുടെ അകമ്പടിയോടെ, പതിനായിരക്കണക്കിനാളുകൾ അണിനിരന്ന വിലാപയാത്രയോടെയാണ് ഗദ്ദറിന്‍റെ മൃതദേഹം മഹാബോധി വിദ്യാലയയിൽ എത്തിച്ചത്. ഇന്നലെ വൈകിട്ട് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെയാണ് 74-കാരനായ ഗദ്ദർ അന്തരിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

വൻ ദുരന്ത സൂചന ? തമിഴ്നാട് തീരത്ത് 'ഡോംസ്ഡേ ഫിഷ്', ജപ്പാനിൽ സുനാമിക്കും ഭൂകമ്പത്തിനും മുമ്പ് കണ്ട അതേ മത്സ്യം!
'മിസ് ഇംഗ്ലണ്ടിന്‍റെ കൂടെയിരുന്നത് ഐഎഎസ് ഉദ്യോഗസ്ഥൻ, ആരോപണം അവശ്വസിനീയം'; തെലങ്കാന സർക്കാരിന് റിപ്പോർട്ട്