'2014 മുതൽ ഇതുവരെ 12 വ്യാജ സർവകലാശാലകൾ സർക്കാർ പൂട്ടിച്ചു' -കേന്ദ്രമന്ത്രി സുകന്ദ മജുംദാർ

Published : Feb 06, 2025, 10:04 AM ISTUpdated : Feb 06, 2025, 10:51 AM IST
'2014 മുതൽ ഇതുവരെ 12  വ്യാജ സർവകലാശാലകൾ സർക്കാർ പൂട്ടിച്ചു' -കേന്ദ്രമന്ത്രി സുകന്ദ മജുംദാർ

Synopsis

രാജ്യത്ത് 2014 മുതൽ ഇതുവരെ 12 ഓളം വ്യാജ സർവകലാശാലകൾ പൂട്ടിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. സുകന്ദ മജുംദാർ. ലോക് സഭയിൽ നൽകിയ കത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്

ദില്ലി: രാജ്യത്ത് 2014 മുതൽ ഇതുവരെ 12 ഓളം വ്യാജ സർവകലാശാലകൾ പൂട്ടിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. സുകന്ദ മജുംദാർ. ലോക് സഭയിൽ നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ 21 വ്യാജ സർവകലാശാലകളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വ്യാജ  സർവകലാശാലകൾക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. 

അതേസമയം സർക്കാർ എന്ത് നടപടിയാണ് വ്യാജ സർവകലാശാലകൾക്കെതിരെ സ്വീകരിച്ചതെന്ന ചോദ്യത്തിന് ക്രമസമാധാനം നിലനിർത്തേണ്ടത് സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണെന്നാണ് മന്ത്രി നൽകിയ മറുപടി. വ്യാജ ഡിഗ്രികൾ നൽകി വിദ്യാർത്ഥികളെ പറ്റിച്ച വ്യാജ സർവകലാശാലകൾക്കും ഇതിന് പിന്നിൽ പ്രവർത്തിച്ച ആളുകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണ സമിതിയോടും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.

യുജിസിയുടെ വ്യാജ സർവകലാശാല പട്ടികയിൽപ്പെടാത്ത ഏതെങ്കിലും സർവകലാശാലകൾ ഇനിയും പ്രവർത്തിക്കുന്നുണ്ടെങ്കിൽ വിവരങ്ങൾ കൈമാറാനും അതാത് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ വ്യാജ സർവകലാശാലകൾക്കെതിരെ എഫ്ഐആർ സമർപ്പിച്ചിട്ടുണ്ട്. വ്യാജ ഡിഗ്രി നൽകിയതിൽ കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഇതിനു പുറമെ ജനങ്ങൾക്കും, കുട്ടികൾക്കും, രക്ഷിതാക്കൾക്കും മുന്നറിയിപ്പ് നൽകുന്നതിനായി വ്യാജ സർവകലാശാലകളുടെ പട്ടിക സമൂഹ മാധ്യമങ്ങളിലും പങ്കുവെച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. 21 വ്യാജ സർവകലാശാലകളിൽ 8 എണ്ണം ദില്ലിയിൽ പ്രവർത്തിച്ചതാണ്. യുജിസി പ്രസിദ്ധീകരിച്ച വ്യാജ യൂണിവേഴ്സിറ്റികളുടെ പട്ടികയിൽ ഉള്ളത് ഈ സർവകലാശാലകളാണ്.

ദില്ലിയിലെ വ്യാജ സർവകലാശാലകൾ
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് പബ്ലിക് ആന്റ് ഫിസിക്കൽ ഹെൽത്ത് സയൻസസ്, ദാര്യഗഞ്ച് കൊമേഴ്സ്യൽ യൂണിവേഴ്സിറ്റി ലിമിറ്റഡ്, യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി, വൊക്കേഷണൽ യൂണിവേഴ്സിറ്റി, എഡിആർ-സെൻട്രിക് ജുഡീഷ്യൽ യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ‍്യൂഷൻ ഓഫ് സയൻസ് ആന്റ് എഞ്ചിനീയറിംഗ്, വിശ്വകർമ ഓപ്പൺ യൂണിവേഴ്സിറ്റി ഫോർ സെൽഫ് എംപ്ലോയ്മെന്റ്, ആധ്യാത്മിക് വിശ്വ വിദ്യാലയ

ഉത്തർപ്രദേശ് 
ഗാന്ധി ഹിന്ദി വിദ്യാപീഠ്, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലകസ് ഹോമിയോപ്പതി, നേതാജി സുഭാഷ് ചന്ദ്ര ബോസ് യൂണിവേഴ്സിറ്റി, ഭാരതീയ ശിക്ഷാ പരിഷത്

കർണാടക 
ബഡാഗാൻവി സർക്കാർ വേൾഡ് ഓപ്പൺ യൂണിവേഴ്സിറ്റി എഡ്യുക്കേഷൻ സൊസൈറ്റി

കേരളം
സെന്റ് ജോൺസ് യൂണിവേഴ്സിറ്റി, ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോഫറ്റിക് മെഡിസിൻ 

മഹാരാഷ്ട്ര 
രാജ അറബിക് യൂണിവേഴ്സിറ്റി

പശ്ചിമ ബംഗാൾ
ഇന്ത്യൻ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ, ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആന്റ് റിസർച്ച്

പുതുച്ചേരി
ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എഡ്യുക്കേഷൻ

ആന്ധ്രാപ്രദേശ്
ക്രൈസ്റ്റ് ന്യൂ ടെസ്റ്റാമെന്റ് കൽപ്പിത സർവകലാശാല, ബൈബിൾ ഓപ്പൺ യൂണിവേഴ്സിറ്റി ഓഫ് ഇന്ത്യ 

അണ്ണാ സർവകലാശാല ബലാത്സം​ഗ കേസ്: മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ തിരികെ നല്‍കണമെന്ന് അന്വേഷണ സംഘത്തോട് ഹൈക്കോടതി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ, എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമിടും
പശ്ചിമേഷ്യൻ സംഘർഷം: ഇടപെടലുമായി ഇന്ത്യ, വിദേശകാര്യ മന്ത്രി ജയ്ശങ്കർ ഇറാനുമായി സംസാരിച്ചു, ബന്ധം തുടരും