'കുറ്റപത്രങ്ങൾ പൊതുരേഖ അല്ല,വെബ് സെറ്റിൽ പ്രസിദ്ധീകരിക്കാൻ അന്വേഷണ ഏജൻസികൾക്ക് നിർദ്ദേശം നൽകാനാകില്ല'

By Web TeamFirst Published Jan 20, 2023, 12:13 PM IST
Highlights

പ്രതിയുടേയും  ഇരയുടേയും അവകാശത്തെ ഹനിക്കുന്നതാണ്. എവിഡൻസ് ആക്ടിൻ്റെ പരിധിയിൽ വരുന്ന പൊതുരേഖ അല്ലെന്നും സുപ്രീംകോടതി

ദില്ലി:കുറ്റപത്രങ്ങൾ പൊതുരേഖ അല്ലെന്ന് സുപ്രിം കോടതി .വെബ് സെറ്റിൽ പ്രസിദ്ധീകരിക്കാൻ  അന്വേഷണ ഏജൻസികൾക്ക് നിർദ്ദേശം നൽകാനാകില്ല .പ്രതിയുടേയും ഇരയുടെയും അവകാശത്തെ ഹനിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു .കുറ്റപത്രം എവിഡൻസ് ആക്ടിൻ്റെ പരിധിയിൽ വരുന്ന പൊതുരേഖ അല്ല..കുറ്റപത്രങ്ങൾ അന്വേഷണ ഏജൻസികളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി വിധി.

ജഡ്ജിനിയമനത്തിൽ കേന്ദ്രസർക്കാരിനെതിരെ അസാധാരണനീക്കവുമായി സുപ്രീം കോടതി കൊളീജീയം

രണ്ടു ദിവസങ്ങളായി ചേർന്ന കൊളീജീയം  വിവിധ ഹൈക്കോടതികളിലേക്കായി ഇരുപത് പുതിയ പേരുകൾ ശുപാർശ ചെയ്തു. ഒപ്പം കേന്ദ്രം പലകുറി തിരിച്ചയച്ച അഞ്ച് പേരുകൾ വീണ്ടും കൊളീജിയം സർക്കാരിന് നല്കി.  ദില്ലി ഹൈക്കോടതിയിലേക്ക് അഭിഭാഷകനായ സൗരഭ് കിർപാലിനെ നിയമിക്കുന്നതിലാണ് പ്രധാന തർക്കം. സ്വർഗഅനുരാഗിയാണെന്നും പങ്കാളി വിദേശ എംബസിലെ ജീവനക്കാരനാണെന്നും കാട്ടിയാണ് കേന്ദ്രം സൗരഭ് കൃപാലിന്റെ പേര് നേരത്തെ മടക്കിയത്. രഹസ്യാന്വേഷണ ഏജൻസിയായ റോ നല്കിയ റിപ്പോർട്ടും കേന്ദ്രം ആയുധമാക്കി.  എന്നാൽ മൂന്നാം തവണ പേര് വീണ്ടും ശുപാർശ ചെയ്ത കൊളീജീയം അഭിഭാഷകന്റെ ലൈംഗിക ആഭിമുഖ്യമല്ല ജഡ്ജിനിയമനത്തിന് മാനദണ്ഡമെന്ന് വ്യക്തമാക്കി. കിർപാലിൻറെ പങ്കാളി സ്വിസ് പൗരനാണെന്നും ഇന്ത്യയുമായി നല്ല ബന്ധമുള്ള രാജ്യമാണ് സ്വിറ്റ്സർലൻറെന്നും കോടതി ചൂണ്ടിക്കാട്ടി. വിദേശ പങ്കാളിമാരുള്ള പലരും നേരത്തെ പ്രധാന സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ടെന്നും കൊളീജിയം പ്രസ്താവനയിൽ പറഞ്ഞു.

കേന്ദ്രസർക്കാർ നയത്തിനെതിരെ നിലപാടു പരസ്യമാക്കിയ എസ് സുന്ദരേശനെ ബോംബെ ഹൈക്കോടതിയിൽ നിയമിക്കുന്നതിലുള്ള എതിർപ്പും കൊളീജിയം തള്ളി. പ്രധാനമന്ത്രിയെ വിമർശിക്കുന്ന ലേഖനം സമൂഹമാധ്യമങ്ങളിലിട്ടു എന്ന പേരിൽ കേന്ദ്രം തടഞ്ഞു വച്ച ആർ ജോൺ സത്യൻറെ പേര് മദ്രാസ് ഹൈക്കോടതിയിലേക്ക് വീണ്ടും നിർദ്ദേശിച്ചും കൊളീജിയം തിരിച്ചടിച്ചു. കേന്ദ്രം എതിപ്പുന്നയിച്ച സാഹചര്യത്തിൽ രണ്ട് അഭിഭാഷകരുടെ കാര്യത്തിൽ കേരള ഹൈക്കോടതിയോട് കൊളീജിയം കൂടുതൽ വിശദാംശങ്ങൾ തേടി. അഞ്ചു കൊല്ലമായി കേന്ദ്രം അംഗീകരിക്കാതിരിക്കുന്ന നിയമനങ്ങളുടെ വവരങ്ങൾ പരസ്യമാക്കിക്കൊണ്ടുള്ള കൊളീജിയത്തിന്‍റെ  അസാധാരണ നടപടി കോടതിക്കും സർക്കാരിനും ഇടയിലെ ഏറ്റുമുട്ടൽ പുതിയ തലത്തിലേക്ക് എത്തിക്കുകയാണ്. 

click me!