
ദില്ലി: പുൽവാമ പാകിസ്ഥാന്‍റെ തന്ത്രപ്രധാനമായ ബുദ്ധിപരമായ നീക്കമെന്ന പാകിസ്ഥാന്‍റെ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദിന്‍റെ പ്രസ്താവന വിവാദത്തിൽ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ധാരണയ്ക്ക് മുൻപ് വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് എയര്‍ മാര്‍ഷൽ ഔറംഗസേബ് അഹമ്മദ് വിവാദ പ്രസ്താവന നടത്തിയത്.
പാക് മാധ്യമപ്രവർത്തകരുമായി മൂന്ന് സേനകളുടെയും വക്താക്കൾ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഔറംഗസേബ് ഇത്തരമൊരു പരാമർശം നടത്തിയത്. എയര്‍മാര്‍ഷിന്‍റെ പ്രസ്താവനയിലൂടെ പുൽവാമ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് പാകിസ്ഥാൻ സമ്മതിക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്. പുൽവാമയെ പരാമര്‍ശിച്ചത് 2019ലെ ഭീകരാക്രമണത്തെക്കുറിച്ചാണെന്നുള്ള ചര്‍ച്ചയാണ് നടക്കുന്നത്.
പാകിസ്ഥാന്‍റെ മണ്ണിന് നേരെ ആക്രമണമുണ്ടായാൽ വച്ച് പൊറുപ്പിക്കില്ലെന്നും എയർ വൈസ് മാർഷൽ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. 2019ൽ ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തിൽ 40 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്.ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam