പണം കൈമാറുമ്പോള്‍ ആധാര്‍ നമ്പര്‍ തെറ്റിച്ചാല്‍ ഇനി 10,000 രൂപ പിഴ

Published : Jul 14, 2019, 09:48 AM IST
പണം കൈമാറുമ്പോള്‍ ആധാര്‍ നമ്പര്‍ തെറ്റിച്ചാല്‍ ഇനി 10,000 രൂപ  പിഴ

Synopsis

ആധാറും പാന്‍ നമ്പരും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് പാന്‍ നമ്പരിന് പകരം ആധാര്‍ നമ്പര്‍ രേഖപ്പെടുത്താമെന്നായിരുന്നു ബജറ്റിലെ നിര്‍ദ്ദേശം.

ദില്ലി: ഉയര്‍ന്ന തുക കൈമാറ്റം ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയാല്‍ ഇനി മുതല്‍ പിഴ ഈടാക്കാന്‍ നീക്കം. ഓരോ തവണ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തുമ്പോഴും 10,000 രൂപ വീതം പിഴയീടാക്കാനാണ് തീരുമാനമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ ഒന്നുമുതല്‍ തീരുമാനം നടപ്പിലാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ ഉയര്‍ന്ന തുകയുടെ കൈമാറ്റത്തിന് പാന്‍ നമ്പര്‍ നിര്‍ബന്ധമാണ്. എന്നാല്‍ പാന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ഇതിന് പകരം ആധാര്‍ നമ്പര്‍ ഉപയോഗിക്കാമെന്ന് കേന്ദ്രബജറ്റില്‍ നിര്‍ദ്ദേശിച്ചിരുന്നു. ആധാറും പാന്‍ നമ്പരും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് പാന്‍ നമ്പരിന് പകരം ആധാര്‍ നമ്പര്‍ രേഖപ്പെടുത്താമെന്നായിരുന്നു ബജറ്റിലെ നിര്‍ദ്ദേശം. ഇതിനായി ഐടി ആക്ടിലെ 272 ബി വകുപ്പ്, 139എ എന്നീ വകുപ്പുകള്‍ കേന്ദ്രം  ഭേദഗതി ചെയ്യും.    

ഇന്ത്യയില്‍ 120 കോടി ആളുകള്‍ക്കാണ് ആധാര്‍ നമ്പരുള്ളത്. എന്നാല്‍ 41 കോടി ആളുകള്‍ക്ക്  മാത്രമാണ് പാന്‍ കാര്‍ഡുള്ളത്. 22 കോടി ആളുകളുടെ ആധാര്‍ നമ്പരും പാന്‍ നമ്പരും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് മാർച്ച് 16ന്, ആകെ സീറ്റുകൾ 37; പത്ത് സംസ്ഥാനങ്ങളിൽ നിന്ന് പുതിയ രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കും
കല്യാണം കൊഴുപ്പിക്കാൻ വധുവിന്‍റെ മുകളിലേക്ക് വാരിയെറിഞ്ഞത് 8.5 കോടി? വൈറലായതോടെ വരന്‍റെ കൂട്ടരുടെ വിശദീകരണം, വർഷിച്ചത് 2 ലക്ഷം മാത്രം