പത്താം ക്ലാസ് വിദ്യാർത്ഥിനി അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ഇരുപതാം നിലയിൽ നിന്ന് താഴേക്ക് ചാടി മരിച്ചു

Published : Feb 17, 2025, 02:58 PM IST
പത്താം ക്ലാസ് വിദ്യാർത്ഥിനി അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ഇരുപതാം നിലയിൽ നിന്ന് താഴേക്ക് ചാടി മരിച്ചു

Synopsis

പരീക്ഷയിൽ മാർക്ക് കുറയാൻ കാരണം കുട്ടിയുടെ അമിത മൊബൈൽ ഫോൺ ഉപയോഗമാണെന്ന് പറഞ്ഞ് ശാസിച്ചിരുന്നു. 

ബംഗളുരു: പത്താം ക്ലാസ് വിദ്യാർത്ഥിനി അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ഇരുപതാം നിലയിൽ നിന്ന് താഴേക്ക് ചാടി മരിച്ചത് മാതാപിതാക്കൾ ശാസിച്ചതിന് പിന്നാലെയെന്ന് റിപ്പോർട്ട്. ബംഗളുരുവിന് സമീപം കടുഗോഡി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏതാനും ദിവസം മുമ്പ് സംഭവം നടന്നത്. വൈറ്റ്ഫീൽഡിലെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിനിയായ അനന്തിക ചൗരസ്യ (15) ആണ് മരിച്ചത്.

മദ്ധ്യപ്രദേശ് സ്വദേശിനിയായ കുട്ടിയുടെ അച്ഛൻ ബംഗളുരുവിൽ എഞ്ചിനീയറാണ്. അച്ഛനും അമ്മയ്ക്കും ഒപ്പം അപ്പാട്ട്മെന്റിൽ കഴിഞ്ഞിരുന്ന കുട്ടിയ്ക്ക് അടുത്തിടെ കഴിഞ്ഞ പരീക്ഷയിൽ മാർക്ക് കുറവായിരുന്നത്രെ. കുട്ടി അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതാണ് മാർക്ക് കുറയാൻ കാരണമെന്ന് പറഞ്ഞ് മാതാപിതാക്കൾ ശാസിച്ചു.  ഈ മാസം തന്നെ നടക്കാനിരിക്കുന്ന മറ്റ് പരീക്ഷയ്ക്ക് പഠിക്കാനായി മൊബൈൽ ഫോൺ ഉപയോഗം വിലക്കുകയും ചെയ്തിരുന്നു. 

ഇതിന് പിന്നാലെയാണ് കുട്ടി അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ഇരുപതാം നിലയിൽ നിന്ന് താഴേക്ക് ചാടിയതെന്നാണ് സൂചന. വിവരം ലഭിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ കമ്മിഷന്‍ നിയമനം: സ്‌റ്റേക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ്
കല്യാണി നമ്പിയുടേത് കൊലപാതകം, എൽഐസി ഓഫീസിലെ തീപ്പിടുത്തത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്