ട്രക്ക് മറിഞ്ഞ് ബന്ധുക്കളായ 10 പേര്‍ മരിച്ചു, 25 പേര്‍ക്ക് പരിക്ക്

By Web TeamFirst Published Nov 13, 2020, 11:01 PM IST
Highlights

 ഷിയോപുര്‍ ജില്ലയിലെ വിജയപുരയിലുള്ള അവരുടെ ഗ്രാമത്തിലേക്ക് ട്രക്കില്‍ വരുന്നതിനിടെയായിരുന്നു അപകടം.
 

ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രക്ക് അപകടത്തില്‍പ്പെട്ട് 10 പേര്‍ മരിച്ചു. 25ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. നാല് സ്ത്രീകളും ഒരു കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ശിവ്പുരി ജില്ലയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഷിയോപുര്‍ ജില്ലയിലെ വിജയപുരയിലുള്ള അവരുടെ ഗ്രാമത്തിലേക്ക് ട്രക്കില്‍ വരുന്നതിനിടെയായിരുന്നു അപകടം.

മരിച്ചവര്‍ എല്ലാം ബന്ധുക്കളാണെന്നും മൊറാവന്‍ ഗ്രാമത്തിലെ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നുവെന്നും അഡീഷണല്‍ എസ്പി പ്രവീണ്‍കുമാര്‍ ഭൂരിയ പറഞ്ഞു. ആറ് പേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. രണ്ട് പേര്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും രണ്ട് പേര്‍ ആശുപത്രിയിലും മരണമടഞ്ഞു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ ഗ്വാളിയോറിലുള്ള ആശുപത്രിയിലേക്ക് മാറ്റും. 
 

click me!