അര്‍ദ്ധ വാര്‍ഷികപ്പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞു; ബിഹാറില്‍ പത്താം ക്ലാസുകാരന്‍ ജീവനൊടുക്കി

Published : Dec 09, 2024, 07:32 AM IST
അര്‍ദ്ധ വാര്‍ഷികപ്പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞു; ബിഹാറില്‍ പത്താം ക്ലാസുകാരന്‍ ജീവനൊടുക്കി

Synopsis

ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് കുട്ടി ജീവിതം അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നുവെന്ന് ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായി. ഇതിനു ശേഷമാണ് സ്വയം വെടിയുതിര്‍ക്കുന്നത്.

പാറ്റ്ന : മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി പിതാവിന്റെ ലൈസന്‍സുള്ള റിവോള്‍വര്‍ ഉപയോഗിച്ച് പത്താം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തായി പോലീസ് അറിയിച്ചു. ഞായറാഴ്ചയോടെ, ബീഹാറിലെ ഭഗൽപൂർ ജില്ലയിലാണ് സംഭവം. രാജീവ് കുമാർ സിങ്ങിൻ്റെ മകൻ സോമിൽ രാജ് (14) ആണ് മരിച്ചത്. അർദ്ധവാർഷിക പരീക്ഷകളിൽ ലഭിച്ച മാര്‍ക്കുകളില്‍ സോമിൽ രാജ് സന്തുഷ്ടനായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് കുട്ടി ജീവിതം അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നുവെന്ന് ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായി. ഇതിനു ശേഷമാണ് സ്വയം വെടിയുതിര്‍ക്കുന്നത്. മൂന്ന് വിഷയങ്ങളിൽ 50 ശതമാനത്തിൽ താഴെ മാർക്ക് നേടിയതാണ് കുട്ടിയെ മനോവിഷമത്തിലാക്കിയെന്നാണ് വീട്ടുകാര്‍ പറയുന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.  

വിവരമറിഞ്ഞ് ഉടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും റിവോൾവറും വിദ്യാർത്ഥിയുടെ മൊബൈൽ ഫോണും പിടിച്ചെടുത്തതായും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടരന്വേഷണം പുരോഗമിക്കുകയാണെന്നും കഹൽഗാവ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ദേവ് ഗുരു മാധ്യമപ്രവർത്തകരോട് പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ആശുപത്രിയിലെ സ്റ്റാഫ് പാർക്കിംഗിൽ എത്തി, ജീവനക്കാരുടെ സ്കൂട്ടറുകൾ അടിച്ചുമാറ്റാൻ ശ്രമം; യുവാവ് പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് ഖാലിസ്ഥാൻ-ബംഗ്ലാ ഭീകരാക്രമണത്തിന് പദ്ധതി, 4 സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത; തന്ത്രപ്രധാന മേഖലകളിലും കർശന സുരക്ഷ
ബംഗാളിൽ 'തിരുവനന്തപുരം' പരാമർശിച്ച് പ്രധാനമന്ത്രി, വികസന മോഡലിൽ ജനങ്ങൾക്ക് ബിജെപിയെ വിശ്വാസം, ബംഗാളിലും ബിജെപി അധികാരത്തിലേറുമെന്ന് മോദി