ഹൈദരാബാദിൽ വ്യാപാര സ്ഥാപത്തിൽ തീപിടുത്തം; 10 വയസുകാരി മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

Published : Jul 24, 2024, 12:54 PM IST
ഹൈദരാബാദിൽ വ്യാപാര സ്ഥാപത്തിൽ തീപിടുത്തം; 10 വയസുകാരി മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

Synopsis

കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന ഇരുപത് പേരെ പുറത്തെത്തിച്ചതായി അധികൃതർ അറിയിച്ചു. തീ പിന്നീട് നിയന്ത്രണ വിധേയമാക്കി.  

ഹൈദരാബാദ്: ഹൈദരാബാദിലെ ജിയാഗുഡ ഏരിയയിൽ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തിൽ പത്ത് വയസുകാരി മരിച്ചു. അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. വെങ്കിടേശ്വര നഗർ കോളനിയിലെ ഒരു കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. പത്ത് വയസുകാരിയായ ശിവപ്രിയയാണ് മരിച്ചത്.

കെട്ടിടത്തിന്റെ താഴെ നിലയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീട് മുകളിലെ നിലകളിലേക്കും തീ പടർന്നുപിടിച്ചു. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന ഇരുപത് പേരെ പുറത്തെത്തിച്ചതായി അധികൃതർ അറിയിച്ചു. തീ പിന്നീട് നിയന്ത്രണ വിധേയമാക്കി.

പരിക്കേറ്റവരെ ഒസ്‍മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റ ശിവപ്രിയ ഇവിടെ വെച്ചാണ് മരിച്ചത്. ശിവപ്രിയയുടെ കുടുംബാംഗങ്ങളുടെ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു. അഗ്നിശമന സേനാ അംഗങ്ങൾ ഗോവണിയും മറ്റ് അടിയന്തിര സുരക്ഷാ സംവിധാനങ്ങളും ഉപയോഗിച്ചാണ് കെട്ടിടത്തിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമായി വിലയിരുത്തപ്പെടുന്നത്. വിശദമായ അന്വേഷണം നടക്കുന്നതേയുള്ളൂ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ത്രീധന ബാക്കി ലഭിച്ചില്ല, ഏഴ് മാസം ഗ‍ർഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭ‍ർത്താവും അമ്മായിയച്ഛനും
ലക്ഷങ്ങൾ ശമ്പളം, സിവിൽ സ‍‍ർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തത് ഗൂഗിളിലെ ജോലിക്കിടെ, മിന്നുന്ന നേട്ടവുമായി പിയൂഷ്