അയൽവാസിയുടെ ഒന്നര വയസ്സുള്ള കുഞ്ഞിനെ 6-ാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊന്ന് 10 വയസ്സുകാരി, പെൺകുട്ടിയും അമ്മയും കസ്റ്റഡിയിൽ

Published : Oct 16, 2026, 09:37 AM IST
Toddler Death

Synopsis

സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞതിനെ തുടർന്ന് പൊലീസ് കുട്ടിയെയും അമ്മയേയും കസ്റ്റഡിയിൽ എടുത്തു. കുഞ്ഞിനെ ആറാം നിലയിൽനിന്നും താഴേക്ക് എറിഞ്ഞതിനു ശേഷം പെൺകുട്ടി ഇടനാഴിയുടെ മറുവശത്തേക്ക് ഓടിപ്പോകുന്നതാണ് സിസിടിവികളിൽ നിന്നും വ്യക്തമാണ്.

മുംബൈ: മുംബൈയിലെ ഗോരേഗാവിൽ ഒന്നരവയസ്സ് പ്രായമുള്ള കുഞ്ഞിനെ അയലത്തെ 10 വയസ്സുകാരി ഫ്ലാറ്റിന്റെ ആറാം നിലയിൽനിന്നും എറിഞ്ഞു കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ 'ശിവഷാഹി' അപാർട്ട്മെന്റിലാണ് ദാരുണമായ സംഭവം നടന്നത്. കെട്ടിടത്തിന്‍റെ ആറാം നിലയിൽനിന്നും കുഞ്ഞിനെ പെൺകുട്ടി തള്ളിയിടുകയായിരുന്നു. സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞതിനെ തുടർന്ന് പൊലീസ് കുട്ടിയെയും അമ്മയേയും കസ്റ്റഡിയിൽ എടുത്തു. കുഞ്ഞിനെ ആറാം നിലയിൽനിന്നും താഴേക്ക് എറിഞ്ഞതിനു ശേഷം പെൺകുട്ടി ഇടനാഴിയുടെ മറുവശത്തേക്ക് ഓടിപ്പോകുന്നതാണ് സിസിടിവികളിൽ നിന്നും വ്യക്തമാണ്.

ഒക്ടോബർ 1-നാണ് കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബം ഈ കെട്ടിടത്തിലേക്ക് താമസം മാറിയത്. വളർത്തു പൂച്ചയുമായി ബന്ധപ്പെട്ട് ഇരു കുടുംബങ്ങളും തമ്മിൽ മുൻപ് തർക്കങ്ങൾ ഉണ്ടായിരുന്നതായി കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. അതേസമയം കുഞ്ഞിനെ താഴേക്ക് എറിഞ്ഞ പെൺകുട്ടി മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം തെളിവുകൾ നശിപ്പിക്കാൻ പെൺകുട്ടിയുടെ കുടുംബം സിസിടിവി ക്യാമറ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. സംഭവത്തിൽ ദിൻദോഷി പൊലീസ് കേസെടുത്ത് പത്തു വയസ്സുകാരിയായ പെൺകുട്ടിയെ കസ്റ്റഡിയിലെടുക്കുകയും കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പാകിസ്ഥാനും അമേരിക്കയും തമ്മിൽ യുദ്ധമുണ്ടായാൽ ഇന്ത്യ പാകിസ്ഥാനൊപ്പം നിൽക്കും'; ബിജെപി അധ്യക്ഷൻ്റെ പ്രസ്താവന വിവാദത്തിൽ; രാജ്യദ്രോഹിയെന്ന് കോൺഗ്രസ്
മൈസൂരുവിനടുത്ത് ബസ് അപകടത്തിൽ മലയാളികളടക്കം 4 മരണം; കോഴിക്കോട്-ബംഗളൂരു ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം, 30ലധികം പേര്‍ക്ക് പരിക്ക്