ഇഫ്താർ വിരുന്നിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ, ചിലരുടെ നില ​ഗുരുതരം

By Web TeamFirst Published Mar 26, 2023, 7:27 PM IST
Highlights

ഭക്ഷ്യവിഷബാധയാണ് കാരണമെന്ന് ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി, ഛർദ്ദിയും വയറുവേദനയുമായാണ് പലരെയും ആശുപത്രിയിൽ എത്തിച്ചത്.

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിൽ പള്ളിയിൽ നടന്ന ഇഫ്താർ വിരുന്നിൽ പങ്കെടുത്ത നൂറിലധികം പേർക്ക് ഭക്ഷ്യവിഷബാധ. അസുഖം ബാധിച്ച നിരവധി പേരെ  കൊൽക്കത്തയിലെ വിവിധ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. കുൽത്തലി പൊലീസ് സ്റ്റേഷൻ പരിധിയിലെ പഖിരാലയ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. ഭക്ഷ്യവിഷബാധയാണ് കാരണമെന്ന് ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി, ഛർദ്ദിയും വയറുവേദനയുമായാണ് പലരെയും ആശുപത്രിയിൽ എത്തിച്ചത്. അസുഖബാധിതരിൽ ഒരാളുടെ ഭാര്യ നരേന്ദ്രപൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി പറഞ്ഞു. റംസാൻ മാസത്തിന്റെ ആദ്യ ദിവസമായതിനാൽ നിരവധി പ്രദേശവാസികൾ നോമ്പ് തുറക്കാൻ പള്ളിയിൽ എത്തിയിരുന്നു. 

മക്കയിൽ വിതരണം ചെയ്യുന്ന ഈത്തപ്പഴങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ വിദഗ്ധ സംഘം
 

click me!