ഇരുട്ടി വെളുത്തപ്പോൾ 100 വർഷം പ്രായമുള്ള ആൽമരം കാണാനില്ല!

By Web TeamFirst Published Mar 2, 2019, 11:40 PM IST
Highlights

ഒറ്റ രാത്രി കൊണ്ടാണ് ആൽമരം മുറിച്ച് കടത്തിയത്. മരം മുറിച്ച് കൊണ്ടുപോകാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പരിശോധന നടത്തി. ഒടുവിൽ മരം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതോടെ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. 

ബം​ഗളൂരു: 100 വർഷം പ്രായമുള്ള ആൽമരം കാണാനില്ലെന്ന് ആരോപിച്ച് പൊലീസിൽ പരാതി. ബം​ഗളൂരുവിലെ വൈറ്റ്ഫീൽഡിലെ താമസക്കാരാണ് പരാതിയുമായി എത്തിയത്. വെള്ളിയാഴ്ചയാണ് ആൽമരം കാണാനില്ലെന്ന വിവരം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്.

ഒറ്റ രാത്രി കൊണ്ടാണ് ആൽമരം മുറിച്ച് കടത്തിയത്. മരം മുറിച്ച് കൊണ്ടുപോകാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പരിശോധന നടത്തി. ഒടുവിൽ മരം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതോടെ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മരം കാണാതായത് എങ്ങനെയാണെന്നതിനെ കുറിച്ച് കൃത്യമായി അറിയില്ലെങ്കിലും നാട്ടുകാർക്കിടയിൽ വിവിധ അഭിപ്രായങ്ങളാണ് ഉയർന്ന് വന്നത്.

മരം വനം വകുപ്പ് ഉദ്യോ​ഗസ്ഥർ മുറിച്ചതായിരിക്കമെന്നാണ് നാട്ടുകാരിൽ ഒരുകൂട്ടരുടെ വാദം. എന്നാൽ തൊട്ടടുത്ത കടക്കാരനാണ് മരം കാണാതായതിന് പുറകിലെന്ന് മറ്റ് ചിലർ ആരോപിക്കുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വൈറ്റ്ഫീൽഡ് പൊലീസ് പറഞ്ഞു.   
 

click me!