വിവാഹ ചടങ്ങിന് വേണ്ടി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലൊരുക്കിയ പന്തൽ തകർന്നുവീണു; 11 പേര്‍ക്ക് പരിക്ക്

Published : Feb 17, 2024, 01:51 PM IST
വിവാഹ ചടങ്ങിന് വേണ്ടി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലൊരുക്കിയ പന്തൽ തകർന്നുവീണു; 11 പേര്‍ക്ക് പരിക്ക്

Synopsis

പരിക്കേറ്റവരിൽ അധിക പേരും തൊഴിലാളികളാണെന്ന് പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞു.

ദില്ലി: സൗത്ത് ഡൽഹിയിലെ ജവഹ‍ർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഒരുക്കിയ താത്കാലിക പന്തൽ തക‍ന്നുവീണ് 11 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പരിക്കേറ്റവര്‍ അവശിഷ്ടങ്ങള്‍ക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

സ്റ്റേഡിയത്തിലെ പന്തൽ തകർന്നുവീണെന്ന് അറിയിച്ചുകൊണ്ടുള്ള ഫോൺ കോളാണ് 11 മണിയോടെ തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഡൽഹി ഫയ‍ർ സർവീസസ് ജീവനക്കാർ പറഞ്ഞു. ആദ്യ ഘട്ടത്തിൽ അവശിഷ്ടങ്ങള്‍ക്കിടയിൽ കുടുങ്ങിക്കിടന്ന രണ്ട് പേരെ പുറത്തെടുത്തു. പിന്നീട് ഒൻപത് പേരെക്കൂടി തകര്‍ന്നു വീണ അവശിഷ്ടങ്ങള്‍ക്കിടയിൽ നിന്ന് കണ്ടെടുത്തു. പരിക്കേറ്റവരിൽ അധിക പേരും തൊഴിലാളികളാണെന്ന് പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞു.

ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ രണ്ടാം നമ്പർ ഗേറ്റിന് സമീപം ഒരു വിവാഹ ചടങ്ങിന് വേണ്ടിയാണ് താത്കാലിക പന്തൽ തയ്യാറാക്കിയത്. പരിക്കേറ്റവരെ ദില്ലി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ട്രോമ കെയ‍ർ സെന്ററിലേക്ക് മാറ്റി. അപകട വിവരമറിഞ്ഞ് പൊലീസ്, ഫയർ ഫോഴ്സ്, ആംബുലൻസ് സംഘങ്ങള്‍ സ്ഥലത്തെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ശാന്തി' ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രി സഭ, ആണവോർജ രം​ഗത്തും സ്വകാര്യ നിക്ഷേപം വരുന്നു
വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന ആശങ്ക, മുൾമുനയിൽ മുംബൈ മഹാനഗരം; നവംബർ ഒന്ന് മുതൽ ഡിസംബർ ആറ് വരെ 82 കുട്ടികളെ കാണാതായെന്ന വാർത്തയിൽ ഭയന്ന് ജനം