
ദില്ലി: ദില്ലിയിലെ കണ്ടൈൻമെന്റേ് പ്രദേശത്തുള്ള ഒരു കുടുംബത്തിലെ 12 പേരിൽ കൊവിഡി 19 സ്ഥിരീകരിച്ചു. ഇവരിൽ 2 മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു. വ്യാഴാഴ്ചയാണ് ഇവരിൽ രോഗബാധ സ്ഥിരീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു. എല്ലാവരെയും എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം അവസാനം കുടുംബാംഗങ്ങളിലൊരാൾ ഉസബക്കിസ്ഥാനിൽ നിന്നും തിരികെയെത്തിയിരുന്നു. എന്നാൽ ഇക്കാര്യം ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചില്ല.
പിന്നീട് ഇയാൾക്ക് കൊവിഡ് 19 ബാധയുടെ ലക്ഷണങ്ങളായ ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടു. പരിശോധിച്ചതിനെ തുടർന്ന് കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. ഇയാൾക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബത്തിലെ മറ്റ് അംഗങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കി. എല്ലാവരും രോഗബാധിതരാണെന്നായിരുന്നു പരിശോധനാ ഫലം. കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഈ പ്രദേശം മുദ്ര വച്ചിരിക്കുകയാണ്. ദില്ലിയിൽ ആകെ രോഗബാധിതരുടെ എണ്ണം 2376 ആയി അമ്പത് പേരാണ് മരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam