
ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 127952 പേര്‍ക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 230814 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 40247902 ആയി. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 168.98 കോടി ഡോസ് വാക്സീന്‍ നൽകി.
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 1331648 പേരാണ്. ഇത് ആകെ രോഗികളുടെ 3.16 ശതമാനം മാത്രമാണ്. കൊവിഡ് ബാധിതരിലെ രോഗമുക്തി നിരക്ക് 95.64 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 7.98 ശതമാനമാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 11.21 ശതമാനമാണ്. ആകെ 73.79 കോടി പരിശോധനകള്‍ നടത്തിയതായി കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1603856 പരിശോധനകള്‍ നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam