മഹാരാഷ്ട്രയില്‍ വന്‍ ആയുധവേട്ട; പിടിച്ചെടുത്തത് എകെ 47 ഉള്‍പ്പെടെ 13 കോടിയുടെ ആയുധങ്ങളും മയക്കുമരുന്നും

By Web TeamFirst Published Sep 30, 2019, 11:08 PM IST
Highlights

അറസ്റ്റിലായവർക്ക് തീവ്രവാദ ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ നിന്നും എകെ 47 തോക്കുകകളടക്കം 13 കോടിരൂപയുടെ ആയുധങ്ങളും മയക്കുമരുന്നും പൊലീസ് പിടികൂടി. അറസ്റ്റിലായ രണ്ടുപേരിൽ നിന്നും 80 ലക്ഷം രൂപയും കണ്ടെടുത്തു. ഹെറോയിനും ബ്രൗൺഷുഗറുമടക്കം രാജ്യത്തിന് പുറത്തുനിന്നെത്തിച്ച മയക്കുമരുന്നുകളാണ് കണ്ടെടുത്തത്.

മഹാരാഷ്ട്ര- ഗുജറാത്ത് അതിർത്തിയിൽ നടത്തിയ തെരച്ചിലിലാണ് ഇവർ പിടിയിലാത്. ഇനിയും ആളുകൾ ഈ സംഘത്തിൽ  ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരത്തെതുടർന്ന് പൊലീസ് തെരച്ചിൽ തുടരുകയാണ്. അറസ്റ്റിലായവർക്ക് തീവ്രവാദ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
 

click me!