വെള്ളത്തിൽ മയക്കുമരുന്ന് കലർത്തി നൽകി; ഓടുന്ന കാറിൽ 13കാരി കൂട്ടബലാത്സംഗത്തിന് ഇരയായി, സംഭവം യുപിയിൽ

Published : Sep 21, 2024, 05:29 PM IST
വെള്ളത്തിൽ മയക്കുമരുന്ന് കലർത്തി നൽകി; ഓടുന്ന കാറിൽ 13കാരി കൂട്ടബലാത്സംഗത്തിന് ഇരയായി, സംഭവം യുപിയിൽ

Synopsis

മൂന്ന് പേരടങ്ങുന്ന സംഘമാണ് പെൺകുട്ടിയെ അബോധാവസ്ഥയിലാക്കിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. 

മഥുര: ഉത്തർപ്രദേശിൽ 13കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. വെള്ളത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. അബോധാവസ്ഥയിലായ പെൺകുട്ടിയെ കാറിൽ കയറ്റി മൂന്ന് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ഓടുന്ന കാറിൽ വെച്ച് പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ ഒരു മേൽപ്പാലത്തിന് താഴെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. ഉത്തർപ്രദേശിലെ മഥുരയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. 

ബോധം തിരികെ ലഭിച്ചപ്പോൾ പെൺകുട്ടി വീട്ടിലേയ്ക്ക് പോകുകയും സംഭവം രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു. കലശലായ വയറ് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷം പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി ഡോക്ടർമാർ അറിയിച്ചു. ഇതോടെ പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകി. പലചരക്ക് കടയിൽ പോയ പെൺകുട്ടിയ്ക്ക് പ്രതികളിലൊരാൾ കുടിക്കാൻ വെള്ളം നൽകി. ഇതിൽ മയക്കുമരുന്ന് കലർത്തിയിരുന്നു. വെള്ളം കുടിച്ചതിന് പിന്നാലെ ബോധക്ഷയം ഉണ്ടായെന്നും തുടർന്ന് രണ്ട് പേർ കൂടി എത്തി വാഹനത്തിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് കൊണ്ടുപോയെന്നും പെൺകുട്ടി മൊഴി നൽകിയതായാണ് റിപ്പോർട്ട്. 

സംഭവത്തിൽ ഛത പൊലീസ് മൂന്ന് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾ ഒളിവിലാണെന്നും ഇവരിൽ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മൂന്നാമത്തെ പ്രതിയെ കണ്ടെത്താനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ വൈദ്യപരിശോധന പൂർത്തിയാക്കുകയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തെന്ന് പൊലീസ് അറിയിച്ചു. 

READ MORE: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

PREV
Read more Articles on
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'