
ദില്ലി: രാജസ്ഥാനിലെ കോട്ടയിൽ ഇന്നലെ നടന്ന മഹാശിവരാത്രി റാലിയിക്കിടെ 14 കുട്ടികൾക്ക് വൈദ്യുതാഘാതമേറ്റു. 2 കുട്ടികളുടെ നില അതീവ ഗുരുതരമാണ്. ഇതിൽ ഒരു കുട്ടിക്ക് 100 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടികളെ ചികിത്സിക്കാൻ ഡോക്ടർമാരുടെ പ്രത്യേക സംഘം രൂപീകരിച്ചെന്ന് മന്ത്രി ഹീരാലാൽ നാഗർ അറിയിച്ചു. റാലിക്കിടെ കുട്ടികളിൽ ഒരാളുടെ കൈയിലിരുന്ന 20 അടി നീളം വരുന്ന പൈപ്പ് വൈദ്യൂതി ലൈനിൽ കൂട്ടിമുട്ടിയാണ് അപകടം ഉണ്ടായത്. പൈപ്പ് ഏന്തിയ കുട്ടിയെ രക്ഷിക്കാൻ ബാക്കിയുള്ള കുട്ടികൾ ശ്രമിച്ചതാണ് അപകടത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam