വിവാഹാഭ്യർത്ഥന നിരസിച്ചു, 14കാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊല ചെയ്ത് യുവാവ്

Published : Aug 15, 2024, 09:22 AM IST
വിവാഹാഭ്യർത്ഥന നിരസിച്ചു, 14കാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊല ചെയ്ത് യുവാവ്

Synopsis

വിവാഹാഭ്യർത്ഥന നിരസിച്ചതിന് പിന്നാലെ ഗുരുതര പ്രത്യാഘാതങ്ങളെ നേരിടേണ്ടി വരുമെന്ന് യുവാവ് 14കാരിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് 11ന് രാത്രിയിൽ സഞ്ജയ് റായി സുഹൃത്തുക്കളോടൊപ്പം പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. 

മുസാഫർപൂർ: 14 കാരിയെ വിവാഹം ചെയ്യണമെന്ന് യുവാവ്. സമ്മതിക്കാതെ വന്നതോടെ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തി യുവാവ്. ബിഹാറിലെ മുസാഫർപൂരിലായിരുന്നു സംഭവം. സഞ്ജയ് റായ് എന്ന യുവാവും അഞ്ച് സുഹൃത്തുക്കളും ചേർന്നാണ് പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി 14കാരി തട്ടിക്കൊണ്ട് പോയത്. 

നേരത്തെ 14കാരിയെ വിവാഹം ചെയ്യണമെന്ന താൽപര്യവുമായി ഇയാൾ കുടുംബത്തെ സമീപിച്ചിരുന്നു. എന്നാൽ താൽപര്യത്തോട് 14കാരി വിയോജിപ്പ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഗുരുതര പ്രത്യാഘാതങ്ങളെ നേരിടേണ്ടി വരുമെന്ന് യുവാവ് 14കാരിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് 11ന് രാത്രിയിൽ സഞ്ജയ് റായി സുഹൃത്തുക്കളോടൊപ്പം പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. 

വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറിയ യുവാവ് 14കാരിയെ കത്തിമുനയിൽ നിർത്തി തട്ടിക്കൊണ്ട് പോവുകയായിരുന്നു. മൂന്ന് മോട്ടോർ സൈക്കിളുകളിലാണ് യുവാക്കളുടെ സംഘം 14കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. ഓഗസ്റ്റ് 12 രാവിലെ സമീപത്തെ കുളത്തിലാണ് 14കാരിയുടെ മൃതദേഹം വീട്ടുകാർ കണ്ടെത്തിയത്. നിരവധി തവണ മൂർച്ചയേറിയ ആയുധം കൊണ്ട് കുത്തി പരിക്കേൽപ്പിച്ച ശേഷം കൈകളും കാലും കെട്ടി 14കാരിയെ കുളത്തിൽ ഉപേക്ഷിച്ചുവെന്നാണ് പൊലീസിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയിരിക്കുന്ന പരാതി. 

തലയിലും കഴുത്തിലും ഗുരുതരമായ പരിക്കുകളാണ് പെൺകുട്ടിക്ക് ഏറ്റിട്ടുള്ളത്. കുളത്തിൽ നിന്ന് തന്നെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 14കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ 14കാരിയുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. സ്വകാര്യ ഭാഗങ്ങളിൽ നിന്നുള്ള സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് വിശദമാക്കി. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ യുവാവിന് വേണ്ടി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഏപ്രിൽ ഒന്നുമുതൽ വരുന്നത് വലിയ മാറ്റം, പണത്തിന് കാത്തിരിക്കേണ്ട, പിഎഫ് അക്കൗണ്ടിൽ നിന്ന് പണം യുപിഐ വഴി ബാങ്കിലേക്ക് മാറ്റാം
വൈറ്റ് കോളർ ഭീകരവാദം: അൽ ഫലാഹ് യൂണിവേഴ്‌സിറ്റിയുടെ ഭൂമി ഉൾപ്പെടെ 139 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി