
മധ്യപ്രദേശിലെ (Madhya Pradesh) ഭഗോരിയ ഉത്സവത്തിനിടെ (Bhagoria Festival) പെണ്കുട്ടിയേയും ഒപ്പമുണ്ടായിരുന്ന മുതിർന്ന സ്ത്രീയെയും പീഡിപ്പിച്ച സംഭവത്തില്‍ 15 പേരെ അറസ്റ്റ് ചെയ്തു. പ്രദക്ഷിണം (Festival Procession) പോവുന്ന വഴിയരികില്‍ നിന്ന പെണ്‍കുട്ടിയേയും സ്ത്രീയേയുമാണ് പട്ടാപ്പകല്‍ അപമാനിച്ചത്. പ്രദക്ഷിണത്തില്‍ പങ്കെടുത്തിരുന്ന യുവാക്കള്‍ ഇവരെ കടന്നുപിടിക്കുകയും ചുംബിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്യുകയായിരുന്നു.
ആള്‍ക്കൂട്ടത്തിന് മുന്‍പില്‍ വച്ച് അതിക്രമം നടന്നിട്ടും സ്ത്രീകളെ രക്ഷിക്കാന്‍ ആരും ശ്രമിച്ചില്ല, പകരം മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുനുള്ള തിക്കും തിരക്കും സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ ദൃശ്യമാണ്. മധ്യപ്രദേശിലെ ഏറ്റവും വലുതും പ്രശ്സ്തവുമായ ഉത്സവമാണ് ഭഗോരിയ. വെള്ളിയാഴ്ചയാണ് ഇവിടെ ഉത്സവം ആരംഭിച്ചത്. കനത്ത പൊലീസ് സുരക്ഷയ്ക്കിടയിലും സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെയാണ് പൊലീസ് സംഭവത്തില്‍ കേസ് എടുത്തത്.
ആദിവാസി സ്‌ത്രീകൾക്കെതിരെയാണ് അതിക്രമം നടന്നത്. ഭിലാല ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന മധ്യപ്രദേശിലെ അലിരാജ്പൂര്‍ മേഖലയിലാണ് പട്ടാപ്പകല്‍ ആദിവാസി പെണ്‍കുട്ടിക്കും സ്ത്രീക്കും അതിക്രമം നേരിടേണ്ടി വന്നത്. പെണ്‍കുട്ടിയെ നേരിട്ട് അക്രമിച്ചവരില്‍ അഞ്ച് പേര്‍ പിടിയിലായവരില്‍ ഉള്‍പ്പെടുന്നുണ്ട്. ശനിയാഴ്ച വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ തന്നെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായാണ് പൊലീസ് വിശദമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam