​കുടിയേറ്റ തൊഴിലാളികളുമായി പോയ ബസ് തലകീഴായി മറിഞ്ഞു; മരിച്ചവരുടെ എണ്ണം പതിനേഴായി

By Web TeamFirst Published Jun 9, 2021, 9:27 AM IST
Highlights

കാണ്‍പൂരില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

കുടിയേറ്റ തൊഴിലാളികളുമായി പോയ ബസ് അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം പതിനേഴായി. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കാണ്‍പൂറിന് സമീപമുള്ള സച്ചേന്ദിയിലാണ് യുപി റോഡ് വേയ്സിന്‍റെ ബസ് ജെസിബി ലോഡറുമായാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ബസ് തലകീഴായി മറിയുകയായിരുന്നു. കാണ്‍പൂരില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!