മാവോയിസ്റ്റ് ആക്രമണം: വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം എട്ടായി, 18 പേരെ കാണാനില്ല

By Web TeamFirst Published Apr 4, 2021, 11:41 AM IST
Highlights

ശനിയാഴ്ച സൈനികര്‍ സഞ്ചരിച്ച ബസ് കുഴി ബോംബുവെച്ച് മാവോയിസ്റ്റുകള്‍ തകര്‍ക്കുകയായിരുന്നു. ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാമത്തെ ആക്രമണമാണ് സൈന്യത്തിന് നേരെ ബസ്തറില്‍ മാവോയിസ്റ്റുകള്‍ നടത്തുന്നത്.
 

റായ്പുര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം എട്ടായി. 18 ജവാന്മാരെ കാണാനില്ലെന്നും മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ ഡിജി അശോക് ജുനേജ സ്ഥിരീകരിച്ചു. ഞായറാഴ്ച രണ്ട് ജവാന്മാരുടെ മൃതശരീരം കൂടി കണ്ടെടുത്തു. പരിക്കേറ്റ 23 ജവാന്മാരെ ബിജാപുര്‍ ആശുപത്രിയിലും ഏഴ് പേരെ റായ്പുര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് സുരക്ഷാ സേനയും മാവോയിസ്റ്റുകളും ബിജാപുരില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റും കൊല്ലപ്പെട്ടു. 

ശനിയാഴ്ച സൈനികര്‍ സഞ്ചരിച്ച ബസ് കുഴി ബോംബുവെച്ച് മാവോയിസ്റ്റുകള്‍ തകര്‍ക്കുകയായിരുന്നു. ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാമത്തെ ആക്രമണമാണ് സൈന്യത്തിന് നേരെ ബസ്തറില്‍ മാവോയിസ്റ്റുകള്‍ നടത്തുന്നത്. റായ്പ്പൂരില്‍ നിന്ന് മുന്നൂറ് കിലോമീറ്റര്‍ അകലെ ദാവുദയ് പൊലീസ് സ്റ്റേഷനില്‍ പരിധിയിലായിരുന്നു ഇന്നത്തെ ആക്രമണം. വൈകീട്ട് നാലേകാലിന് സിആര്‍പിഎഫും സ്‌പെഷ്യല്‍ ഗാര്‍ഡുകളും സഞ്ചരിച്ച ബസ് കുഴിബോംബുവെച്ച് തകര്‍ക്കുകയായിരുന്നു.

25 ജവാന്മാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉള്‍പ്പടെയുള്ള സൈനികരാണ് കൊല്ലപ്പെട്ടത്.  20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ റായ്പ്പൂരിലെ ആശുപത്രിയില്‍ എത്തിച്ചു. വനമേഖലയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്ന ബര്‍സൂര്‍-പള്ളി റോഡിലൂടെ സഞ്ചരിച്ച സൈന്യത്തിന്റെ ബസാണ് ആക്രമിക്കപ്പെട്ടത്.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ റോഡില്‍ നിന്ന് തെറിച്ച ബസ് തൊട്ടടുത്ത കുഴിയിലേക്ക് വീണു. പ്രദേശത്ത് സൈന്യം നടത്തിയ തിരച്ചിലിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് പിന്നീട് ഒരു മാവോയിസ്റ്റിനെ വധിച്ചത്.
 

click me!