അസ്സമിൽ ആനകൾ കൂട്ടത്തോടെ ചത്തൊടുങ്ങി, ഇടിമിന്നലേറ്റെന്ന് സംശയം

By Web TeamFirst Published May 14, 2021, 9:10 AM IST
Highlights

18 ആനകൾ ഒരുമിച്ച് ചത്തൊടുങ്ങിയ അപൂർവ്വ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അമിത് സഹായ്

ഗുവാഹത്തി: അസ്സമിൽ 18 ആവകൾ കൂട്ടത്തോടെ ചത്തൊടുങ്ങി. അസ്സമിലെ ന​ഗോൺ കർബി ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഇടിമിന്നലേറ്റാകാം ഇത്രയും ആനകൾ ചത്തൊടുങ്ങിയതെന്നാണ് വനംവകുപ്പിന്റെ പ്രാധമിക നി​ഗമനം. നാല് ആനകളെ ഒരു സ്ഥലത്തും ബാക്കി 14 എണ്ണത്തെ മറ്റൊരിടത്തുമാണ് കണ്ടെത്തിയതെന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥൻ അമിത് സഹായ് പറഞ്ഞു. 

വെറ്ററിനറി ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ കാരണം വ്യക്തമാകൂ എന്നും അദ്ദേഹം അറിയിച്ചു. 18 ആനകൾ ഒരുമിച്ച് ചത്തൊടുങ്ങിയ അപൂർവ്വ സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അമിത് സഹായ് വ്യക്തമാക്കി. ആനകൾ ചെരിഞ്ഞ സംഭവത്തിൽ അസ്സം വനംവകുപ്പ് മന്ത്രി നടുക്കം രേഖപ്പെടുത്തി. 

കർണാടക കഴി‍ഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികം ആനകളുള്ള സംസ്ഥാനം അസ്സം ആണ്. 2ആനക്കൊമ്പിനായും വിഷം നൽകിയും വൈദ്യുതാഘാതമേറ്റും ട്രെയിൻ ഇടിച്ചും ധാരാളം ആനകളാണ് അസ്സമിൽ ചത്തൊടുങ്ങുന്നത്. 013 നും 2016നും ഇടയിൽ 100 ആനകളാണ് അസ്സമിൽ അസ്വാഭാവികമായി ചരിഞ്ഞത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!