ഒക്സിജൻ ലഭ്യത കുറവ് 24 രോ​ഗികൾ മരിച്ചെന്ന് ആരോപണം; നിഷേധിച്ച് കർണാടക സർക്കാർ

Web Desk   | Asianet News
Published : May 03, 2021, 12:40 PM IST
ഒക്സിജൻ ലഭ്യത കുറവ് 24 രോ​ഗികൾ മരിച്ചെന്ന് ആരോപണം; നിഷേധിച്ച് കർണാടക സർക്കാർ

Synopsis

എന്നാല്‍ ദിവസം 8 മുതല്‍ 10 വരെ മരണം നടക്കാറുള്ള ആശുപത്രിയില്‍ മെയ് 2ന് 24 കൊവിഡ് ബാധിതര്‍ മരണപ്പെട്ടിരുന്നു. ഇതാണ് ഓക്സിജന്‍ ക്ഷാമം എന്ന പ്രചാരണത്തിന് കാരണമെന്നാണ് സർ‍ക്കാര്‍ വിശ​ദീകരിക്കുന്നത്.

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മം രൂ​ക്ഷ​മാ​യി തു​ട​രു​ന്നതായി റിപ്പോര്‍ട്ട്. അതേ സമയം തന്നെ ചാ​മ​രാ​ജ​ന​ഗ​റി​ലെ ആ​ശു​പ​ത്രി​യി​ൽ ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത കു​റ​വ് മൂ​ലം 24 പേ​ര്‍ മ​രി​ച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്‌​സി​ജ​ന്‍ ക്ഷാ​മം രൂ​ക്ഷ​മാ​ണെ​ന്ന് രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടിയെന്നാണ് ചില കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ദിവസം 8 മുതല്‍ 10 വരെ മരണം നടക്കാറുള്ള ആശുപത്രിയില്‍ മെയ് 2ന് 24 കൊവിഡ് ബാധിതര്‍ മരണപ്പെട്ടിരുന്നു. ഇതാണ് ഓക്സിജന്‍ ക്ഷാമം എന്ന പ്രചാരണത്തിന് കാരണമെന്നാണ് സർ‍ക്കാര്‍ വിശ​ദീകരിക്കുന്നത്.

ദ ഹിന്ദുവിനോട് സംസാരിച്ച ചാ​മ​രാ​ജ​ന​ഗ​ര്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ എംആർ രവി. മരിച്ച രോ​ഗികൾ എല്ലാം തന്നെ ഒക്സിജൻ പിന്തുണയുള്ള വെന്റിലേറ്ററിൽ‍ കിടന്നവരായിരുന്നു എന്ന് പറയുന്നു. ഇവരുടെ എല്ലാം മരണം ഒക്സിജൻ ക്ഷാമത്താലാണെന്ന് കരുതാൻ സാധിക്കില്ലെന്നും ഇദ്ദേ​ഹം കൂട്ടിച്ചേർത്തു.

അതേ സമയം മൈസൂരിൽ നിന്ന് ചാ​മ​രാ​ജ​ന​ഗ​റി​ല്‍ ഒക്സിജൻ എത്തിക്കുന്നതിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് ഇ​​ദ്ദേഹം കൂട്ടിച്ചേർത്തൂ. മൈസൂരില്‍ ഓക്സിജൻ ആവശ്യകത കൂടിയതാണ് ഇതിന് കാരണമായി പറയുന്നത്. അതേ സമയം  ചാ​മ​രാ​ജ​ന​ഗ​റിലെ ഓക്സിജൻ പ്രശ്നം പരിഹരിക്കാൻ ഇടപെടുമെന്നാണ് മൈസൂര്‍ എംപി പ്രതാപ് സിംഹ പറയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഈ വേഗത സ്വാഭാവിക നീതിയുടെ ലംഘനം', മോദിക്കെതിരായ 'ഭീകരവാദി' പരാമർശത്തിലെ നോട്ടീസിന് 24 മണിക്കൂറിൽ ഖർഗെയുടെ മറുപടി, കമ്മീഷന് രൂക്ഷ വിമർശനം
എയര്‍ ഇന്ത്യ എക്സ്പ്രസ് ലോയല്‍റ്റി പദ്ധതി വിപുലീകരിക്കുന്നു, ഡിസ്‌കൗണ്ട് ഇനിമുതല്‍ അന്താരാഷ്ട്ര യാത്രകളിലും ലഭിക്കും