ഒഡീഷയില്‍ തീവണ്ടി കൂട്ടിയിടിച്ച് തീപിടുത്തം; മൂന്ന് റെയില്‍വേ ജീവനക്കാര്‍ പൊള്ളലേറ്റ് മരിച്ചു

By Web TeamFirst Published Jun 25, 2019, 10:20 PM IST
Highlights

റെയില്‍വേ പാളത്തില്‍ അറ്റകുറ്റപ്പണി നടത്തുന്ന തീവണ്ടി എഞ്ചിനും സമലേശ്വരി എക്സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്.  

ഭുവനേശ്വര്‍: ഒഡീഷയില്‍ തീവണ്ടി കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തില്‍ മൂന്ന് റെയില്‍വേ ജീവനക്കാര്‍ മരിച്ചു. ഹൗറ-ജഗ്ദല്‍പുര്‍ സമലേശ്വരി എക്സ്പ്രസിനാണ് തീപിടിച്ചത്. അപകടത്തില്‍ നാല് യാത്രക്കാര്‍ക്ക് പരിക്കേറ്റു.

റായഗഡ ജില്ലയിലെ സിങ്കപുര്‍ - കേതഗുഡ സ്റ്റേഷനുകള്‍ക്കിടയില്‍ വച്ച് വൈകിട്ട് 4.30-തിനാണ് അപകടം നടന്നത്. റെയില്‍വേ പാളത്തില്‍ അറ്റകുറ്റപ്പണി നടത്തുന്ന തീവണ്ടി എഞ്ചിനും സമലേശ്വരി എക്സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്.  കൂട്ടിയിടിയില്‍ രണ്ട് കോച്ചുകള്‍ പാളം തെറ്റുകയും എഞ്ചിന്‍ ബോഗിയില്‍ നിന്ന് വേര്‍പെടുകയും ചെയ്തു. തീപിടുത്തത്തെ കുറിച്ച് അന്വേഷണം നടത്താന്‍ റെയില്‍വേ ഉത്തരവിട്ടു. 

Odisha: Engine, front guard cum luggage van and one general second class coach of Howrah-Jagdalpur Samaleshwari Express derailed between Singapur Road and Keutguda. The engine that caught fire was detached from the train. No injuries reported. Officials are at the spot. pic.twitter.com/nsRTfFIOZ1

— ANI (@ANI)
click me!