'എന്‍സിയുടെ ബി ടീം'; പിഡിയില്‍നിന്ന് നേതാക്കളുടെ രാജി വീണ്ടും

By Web TeamFirst Published Nov 26, 2020, 5:50 PM IST
Highlights

പാര്‍ട്ടി സ്ഥാപകന്‍ മുഫ്തി മുഹമ്മദ് സയീദിന്റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ചാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ പോക്കെന്നും രാജിവെച്ച നേതാക്കള്‍ കത്തില്‍ ആരോപിച്ചു.
 

ദില്ലി: ജമ്മുകശ്മീരില്‍ പിഡിപിയില്‍ നിന്ന് മൂന്ന് നേതാക്കള്‍ കൂടി രാജിവെച്ചു. നാഷണല്‍ കോണ്‍ഫറന്‍സിന്റെ ബി ടീമായി പിഡിപി മാറിയെന്നാരോപിച്ചാണ് നേതാക്കളുടെ രാജി. ദമാന്‍ ഭാസിന്‍, ഫലെയില്‍ സിംഗ്, പ്രിതം കൊട്വാല്‍ എന്നിവരാണ് രാജിവെച്ചത്. പാര്‍ട്ടി സ്ഥാപകന്‍ മുഫ്തി മുഹമ്മദ് സയീദിന്റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ചാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ പോക്കെന്നും രാജിവെച്ച നേതാക്കള്‍ കത്തില്‍ ആരോപിച്ചു. എന്‍സിയുടെ നാടുവാഴിത്ത നിലപാടും അഴിമതിക്കും എതിരായാണ് പിഡിപിയില്‍ ചേര്‍ന്നത്. എന്നാല്‍ ഇപ്പോള്‍ എന്‍സിയുടെ ബി ടീമായി ബിജെപി മാറി. പ്രകോപനപരവും വിവാദവുമായ പ്രസ്താവനകളാണ് പിഡിപി നടത്തുന്നത്. മുഫ്തി മുഹമ്മദ് സയീദിന്റെ ശിഷ്യന്മാര്‍ എന്ന നിലക്ക് ഈ നിലയില്‍ തുടരാനാകില്ല- നേതാക്കള്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

ടിഎസ് ബജ്വ, വേദ് മഹാജന്‍, ഹുസൈന്‍ എ വാഫ എന്നീ നേതാക്കളാണ് ഒക്ടോബറില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. ജമ്മുകശ്മീരിന്റെ പതാക ഉയര്‍ത്താതെ തന്റെ പാര്‍ട്ടി ദേശീയ പതാക ഉയര്‍ത്തില്ലെന്ന മെഹബൂബയുടെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു ഇവരുടെ രാജി.
 

click me!