രാജ്യത്ത് 30 ബിഎസ്എഫ് ജവാന്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By Web TeamFirst Published May 6, 2020, 2:30 PM IST
Highlights

രാജസ്ഥാനിലെ ജോധ്പുരിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 30 ബിഎസ്എഫ്  ജവാന്മാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവർ നേരത്തെ ദില്ലിയിൽ ജോലി ചെയ്തിരുന്നു. 

ജയ്പൂർ: രാജ്യത്ത് 30 ബിഎസ്എഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിലെ ജോധ്പുരിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 30 ബിഎസ്എഫ്  ജവാന്മാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവർ നേരത്തെ ദില്ലിയിൽ ജോലി ചെയ്തിരുന്നു. ദില്ലിയില്‍ കൂടുതല്‍ ജവാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സൈന്യം കൂടുതല്‍ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്നലെ  45  ഐടിബിപി ജവാന്മാർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു.

ദില്ലിയിലെ തീവ്രബാധിത മേഖലകളിലടക്കം സുരക്ഷാ ചുമതല ഉണ്ടായിരുന്ന 45 ഐടിബിപി ജവാന്മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ സഫ്ദര്‍ജങ്, ഹരിയാന ജജ്ജര്‍ എയിംസ്, ഗ്രേറ്റര്‍ നോയിഡയിലെ സിആര്‍പിഎഫ് റഫറല്‍ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി ചികിത്സിക്കുകയാണ്. നൂറിലേറെപ്പേര്‍ ചാവ്ല ക്യാംപിൽ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ഇതോടൊപ്പം കരസേനാ ആശുപത്രിയിലെ 24 പേർക്ക് കൊവിഡ് എന്ന റിപ്പോർട്ടും പുറത്ത് വന്നു. മയൂര്‍ വിഹാറിലെ 137 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് രോഗം ബാധിച്ച സംഭവത്തില്‍ ആഭ്യന്തര അന്വേഷണം തുടങ്ങി.
 

click me!