രണ്ട് മക്കളെയുമെടുത്ത് യുവതി കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി

Published : Feb 22, 2024, 12:50 PM IST
രണ്ട് മക്കളെയുമെടുത്ത് യുവതി കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി

Synopsis

നാല് വയസുകാരി ആശുപത്രിയിൽ എത്തും മുമ്പ് തന്നെ മരിച്ചു. ആശുപത്രിയിൽ എത്തിച്ച ശേഷം യുവതിയും മരിച്ചു. മൂന്ന് വയസുകാരി അതീവ ഗുരുതരാവസ്ഥയിലാണ്. 

നോയിഡ്: മൂന്നും നാലും വയസുള്ള രണ്ട് പെണ്‍മക്കളെയുമെടുത്ത് യുവതി കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി. യുവതിയും നാല് വയസുകാരിയായ മകളും മരിച്ചു. ഇളയ മകൾ അതീവ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

നോയിഡയിലെ ബോറോളയിലാണ് സംഭവം. 32 വയസുകാരിയാണ് മരിച്ച യുവതി. സ്വകാര്യ ആശുപത്രി ക്യാന്റീനിലെ ജീവനക്കാരനായ ഭർത്താവ് ജോലി സ്ഥലത്ത് പോയിരുന്ന സമയത്താണ് യുവതി രണ്ട് കുട്ടികളെയുമെടുത്ത് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയത്. ദമ്പതികളുടെ മൂത്ത മകൾ ഈ സമയം സ്കൂളിലായിരുന്നു. അയൽവാസി വിവരമറിയിച്ചത് അനുസരിച്ച് സെക്ടർ 49 പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തിയാണ് മൂന്ന് പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

നാല് വയസുകാരി ആശുപത്രിയിൽ എത്തും മുമ്പ് തന്നെ മരിച്ചു. ആശുപത്രിയിൽ എത്തിച്ച ശേഷം യുവതിയും മരിച്ചു. മൂന്ന് വയസുകാരി അതീവ ഗുരുതരാവസ്ഥയിലാണ്. സ്വകാര്യ ആശുപത്രിയിൽ ജീവൻ രക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയിരിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. 

കുടുംബാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഒൻപത് വർഷം മുമ്പ് വിവാഹിതരായ തങ്ങള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങളോ കുടുംബ പ്രശ്നങ്ങളോ ഇല്ലെന്ന് ഭർത്താവ് പറഞ്ഞു. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടുമില്ല. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസമായി യുവതി അസ്വസ്ഥയായിരുന്നുവെന്ന് ഭ‍ർത്താവ് പറഞ്ഞു. പൊലീസ് അന്വേഷണം തുടരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV
click me!

Recommended Stories

മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം, രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്
എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി