രാജ്യത്തുനിന്നും മുങ്ങിയത് മല്ല്യയും നീരവ് മോദിയും ഉള്‍പ്പെടെ 36 വ്യാപാരികള്‍; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

Published : Apr 17, 2019, 02:12 PM ISTUpdated : Apr 17, 2019, 02:32 PM IST
രാജ്യത്തുനിന്നും മുങ്ങിയത് മല്ല്യയും നീരവ് മോദിയും ഉള്‍പ്പെടെ 36 വ്യാപാരികള്‍; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

Synopsis

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ചോപ്പര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതി സുഷന്‍ മോഹന്‍ ഗുപ്തയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേയാണ് പ്രത്യേക ജഡ്ജിക്ക് മുമ്പാകെ എന്‍ഫോഴ്‌സ്‌മെന്റ് ഇക്കാര്യം അവതരിപ്പിച്ചത്. 

ദില്ലി: ഇന്ത്യയില്‍ ക്രിമിനല്‍ കേസുകള്‍ ചുമത്തപ്പെട്ട 36 വ്യാപാരികള്‍ രാജ്യത്തുനിന്ന് കടന്നുകളഞ്ഞതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞദിവസം അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ചോപ്പര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതി സുഷന്‍ മോഹന്‍ ഗുപ്തയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേയാണ് പ്രത്യേക ജഡ്ജിക്ക് മുമ്പാകെ എന്‍ഫോഴ്‌സ്‌മെന്റ് ഇക്കാര്യം അവതരിപ്പിച്ചത്. 

വിജയ് മല്യ, ലളിത് മോദി, നീരവ് മോദി, മെഹുല്‍ ചോക്‌സി, സ്‌റ്റെര്‍ലിങ് ബയോടെക് ലിമിറ്റഡ് പ്രമോട്ടര്‍മാരായ സന്ദേസര സഹോദരങ്ങള്‍ എന്നിവരുള്‍പ്പെടെ 36 പേരാണ് രാജ്യം വിട്ടതെന്നും ഇവര്‍ക്ക് സമൂഹത്തില്‍ ആഴത്തിലുള്ള ബന്ധങ്ങളാണ് ഉണ്ടായിരുന്നതെന്നും കോടതി മുമ്പാകെ എന്‍ഫോഴ്‌സ്‌മെന്റ് വെളിപ്പെടുത്തി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അയോധ്യയിൽ നടന്നത് രാജ്യത്തെ ഏറ്റവും വലിയ അമ്പലക്കൊള്ള, വമ്പൻ സ്രാവുകളെ സംരക്ഷിക്കുന്നു'; പ്രധാനമന്ത്രിക്ക് കത്തയച്ച് കെ.സി വേണുഗോപാൽ
ഖമനെയിയുടെ സംസ്കാരം: കോൺഗ്രസിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുമെന്ന് സൽമാൻ ഖുർഷിദ്