ഭാരത് ജോഡോ യാത്ര കേരളത്തിൽ മൂന്നാം ദിനം,കെ റെയിൽ വിരുദ്ധ സമിതി നേതാക്കളുമായി കൂടിക്കാഴ്ച

By Web TeamFirst Published Sep 13, 2022, 5:33 AM IST
Highlights

കഴക്കൂട്ടത്തുനിന്നും തുടങ്ങുന്ന യാത്ര കല്ലമ്പലത്ത് സമാപിക്കും


തിരുവനന്തപുരം : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ മൂന്നാം ദിവസത്തെ പര്യടനം കഴക്കൂട്ടത്തുനിന്നും ആരംഭിക്കും. രാവിലെ ഏഴുമണിക്ക് കഴക്കൂട്ടത്തുനിന്നും തുടങ്ങുന്ന യാത്ര ആറ്റിങ്ങലിൽ എത്തി ചേരും. ഉച്ചയ്ക്ക് കെ.റെയിൽ വിരുദ്ധ സമിതി നേതാക്കള്‍ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. നാലു മണിക്ക് പുനരാരംഭിക്കുന്ന യാത്ര കല്ലമ്പലത്ത് സമാപിക്കും. സമാപനയോഗത്തിൽ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും

18 ദിവസം കേരളത്തിൽ, യുപിയിൽ വെറും രണ്ട് ദിവസം ! ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സിപിഎം

ദില്ലി : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സിപിഎം. ബിജെപിയോടും ആർഎസ്എസിനോടും പോരാടുന്നതിനെന്ന പേരിൽ നടത്തുന്ന യാത്രയിൽ 18 ദിവസം രാഹുൽ കേരളത്തിലൂടെയാണ് യാത്ര ചെയ്യുന്നതെന്ന് സിപിഎം വിമര്‍ശിച്ചു. ബിജെപി ഭരിക്കുന്ന യുപിയിൽ വെറും രണ്ട് ദിവസം മാത്രമാണ് രാഹുൽ യാത്ര നടത്തുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി. സിപിഎം ഔദ്യോഗിക ട്വിറ്റ‍ര്‍ അക്കൗണ്ടിൽ രാഹുലിന്റെ കാരിക്കേച്ചര്‍ അടക്കമുള്ള പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു പ്രതികരണം. ബിജെപിയോടും ആർഎസ്എസിനോടും പോരാടുന്നതിനുള്ള വിചിത്ര വഴിയാണ് 'ഭാരത് ജോഡോ യാത്ര'യെന്നും സിപിഎം പരിഹസിച്ചു.  

 

 

ബിജെപി രാജ്യത്ത് വെറുപ്പും വിദ്വേഷ്യവും വളർത്തുന്നുവെന്ന് രാഹുൽ ഗാന്ധി; ആവേശമായി ഭാരത് ജോഡോ യാത്ര

click me!